തറ കെട്ടിയത് പുതിയ വീടിനായി; നടന്നത് പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മം; താനൂരിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 ജീവനുകൾ

കേരളത്തെ നടുക്കിക്കൊണ്ടാണ് താനൂരിനെ ബോട്ടപകടത്തിന്റെ വാർത്ത പുറത്തുവന്നത്. 22 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിലെ ദൂരൂഹതയും, മാനദണ്ഡങ്ങൾ പാലിക്കാത്ത ബോട്ട് യാത്രയും ചർച്ചകളിൽ നിറയുമ്പോൾ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ് ഒരു കുടുംബത്തിലെ 11 പേരുടെ വേർപാട്.

പരപ്പനങ്ങാടി സ്വദേശി സെയ്തലവിയുടെ കരച്ചിൽ കണ്ടു നിൽക്കുവാൻ പോലുമാകാത്ത സ്ഥിതിയിലാണ് നാട്ടുകാർ. പുതിയ വീടിനായി പണിത തറയിൽ വീട്ടിലെ 11 പേരുടെ ജീവനറ്റ ശരീരം വച്ച് അന്ത്യയാത്ര ചൊല്ലേണ്ടിവന്നു സെയ്തലവിക്ക്. പെരുന്നാൾ അവധി ആഘോഷിക്കാൻ ഒത്തു ചേർന്ന കുടുംബത്തിലെ പതിനൊന്നു പേരാണ് ഒന്നിച്ച് ബോട്ടപകടത്തിലൂടെ ഇല്ലാതായത്.
വിവിരമറിഞ്ഞ് ഓടിയെത്തിയ ആ ഗൃഹനാഥൻ കണ്ടത് വെള്ളത്തിൽ നിന്ന് പുറത്തെടുക്കുന്ന സ്വന്തം മകളുടെ മൃതദേഹമാണ്.

ഭാര്യയും തന്റെ നാലു കുട്ടികളും സഹോദരങ്ങളുടെ ഭാര്യയും കുട്ടികളും ഇനി ഭൂമിയിൽ ഇല്ല എന്ന യാഥാർഥ്യത്തെ വേദനയോടെ നോക്കുകയാണ് സെയ്തലവി. പൊളിഞ്ഞ് വീഴാറായ കുഞ്ഞുവീടിനടുത്ത് പുതിയ വീട് പണിയാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. പുത്തൻ വീടിന് ഇട്ട തറയിലാണ് ഇന്ന് 11 മൃതദേഹങ്ങൾ കിടത്തിയത്. പരപ്പനങ്ങാടിയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹങ്ങളിൽ ആദരാഞ്ചലികൾ അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയിരുന്നു.

പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം.സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല. എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്.

Latest Stories

'മോഹന്‍ലാലിനും ഗോകുലം ഗോപാലനും കഥയറിയില്ല; എമ്പുരാന്‍ ഇരുവരെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചന'; അണികള്‍ക്ക് ക്യാപ്‌സ്യൂളുമായി ആര്‍എസ്എസ്; കളി അവസാനിപ്പിക്കുമെന്നും ഭീഷണി

സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍; കോര്‍യോഗം എമ്പുരാന്‍ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല; അണികളുടെ 'എമ്പുരാന്‍' പ്രതിഷേധം തള്ളി ബിജെപി

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലന വെടിവയ്പ്പ്; കൊച്ചി കടലില്‍ പോകുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം

ആശ സമരം 48-ാം ദിവസം; 50-ാം ദിവസം മുടി മുറിച്ച് പ്രതിഷേധം

IPL 2025: ഇത്രക്ക് ചിപ്പാണോ മിസ്റ്റർ കോഹ്‌ലി നിങ്ങൾ, ത്രിപാഠിയുടെ വിക്കറ്റിന് പിന്നാലെ നടത്തിയ ആഘോഷം ചീപ് സ്റ്റൈൽ എന്ന് ആരാധകർ; വീഡിയോ കാണാം

IPL 2025: വയസ്സനാലും ഉൻ സ്റ്റൈലും ബുദ്ധിയും ഉന്നൈ വിട്ടു പോകവേ ഇല്ലേ, നൂർ അഹമ്മദിനും ഭാഗ്യതാരമായി ധോണി; മുൻ നായകൻറെ ബുദ്ധിയിൽ പിറന്നത് മാന്ത്രിക പന്ത്; വീഡിയോ കാണാം

IPL 2025: ഏകദിന സ്റ്റൈൽ ഇന്നിംഗ്സ് ആണെങ്കിൽ എന്താ, തകർപ്പൻ നേട്ടം സ്വന്തമാക്കി കോഹ്‌ലി; ഇനി ആ റെക്കോഡും കിങിന്

ഓപ്പറേഷൻ ഡി ഹണ്ട്: ഇന്നലെ രജിസ്റ്റർ ചെയ്തത് 120 കേസുകൾ;ലഹരി വേട്ട തുടരുന്നു

പുറകിൽ ആരാണെന്ന് ശ്രദ്ധിക്കാതെ ആത്മവിശ്വാസം കാണിച്ചാൽ ഇങ്ങനെ ഇരിക്കും, വീണ്ടും ഞെട്ടിച്ച് ധോണി; ഇത്തവണ പണി കിട്ടിയത് ഫിൽ സാൾട്ടിന്

'എമ്പുരാനിലെ ബിജെപി വിരുദ്ധ ഉള്ളടക്കത്തിൽ പ്രതികരിച്ചില്ല, സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചപ്പറ്റിയെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വിമർശനം