'തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവ്, കോൺഗ്രസുകാരുടെ പ്രസ്താവന അപക്വം'; മുഖ്യമന്ത്രി

ശശി തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണെന്നും അത്തരമൊരു നേതാവിന്‍റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശശി തരൂരിന്‍റെ പ്രസ്താവനയെ പിന്തുണച്ചാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ സഖ്യത്തിലെ ഐക്യം തകർത്തത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

“തരൂരിനെതിരായ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന അപക്വം. തരൂർ സ്വന്തം സംസ്ഥാനത്തെക്കുറിച്ച് ചിന്തയുള്ള ദേശീയ നേതാവാണ്. അത്തരമൊരു നേതാവിന്‍റെ സ്വാഭാവിക പ്രതികരണം മാത്രമാണ് പുറത്ത് വന്നത്. ഇന്ത്യ സഖ്യത്തിലെ ഐക്യം തകർത്തത് കോൺഗ്രസാണ്”- മുഖ്യമന്ത്രി പറഞ്ഞു.

Read more