'മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല, രാജ്യവിരുദ്ധ പ്രവർത്തനത്തിലും പങ്കാളിയല്ല'; താഹ കീഴടങ്ങി, ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കും

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം റദ്ദാക്കിയ താഹ ഫസൽ കോടതിയിൽ കീഴടങ്ങി. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറലിന്‍റെ ഓഫീസിലേക്ക് താഹയെ എത്തിച്ചു. താഹയുടെ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് താഹ കീഴടങ്ങിയത്. ജാമ്യം പുനഃസ്ഥാപിക്കാനായി രണ്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കീഴടങ്ങുന്നതിന് മുമ്പായി  താഹ ഫസൽ മാധ്യമങ്ങളോട് പറഞ്ഞു.

യുഎപിഎ നിയമങ്ങൾ അനാവശ്യമായി ചുമത്തിയതിൻ്റെ ഇരയാണ് താൻ. ഇത്തരം നിയമങ്ങൾക്കെതിരെ ജനങ്ങൾ പ്രതികരിക്കണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ അപ്പീലുമായി സമീപിക്കും. താനൊരിക്കലും മാവോയിസ്റ്റ് പ്രചാരകനായിട്ടില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിലും പങ്കാളിയല്ല. തൻ്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടി വേദനയുണ്ടാക്കിയെന്നും ത്വാഹ പറഞ്ഞു.

കൂട്ടുപ്രതിയായ അലൻ ശുഹൈബിന്‍റെ ജാമ്യം തുടരും. താഹ ഉടൻ കോടതിയിൽ കീഴടങ്ങണമെന്ന്​ കോടതി ആവശ്യപ്പെട്ടിരുന്നു. എൻ.​ഐ.എയുടെ അപ്പീലിലാണ്​ കോടതി ജാമ്യം റദ്ദാക്കിയത്​. അതേസമയം വക്കീലുമായി ആലോചിച്ച ശേഷം നിയമപോരാട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് താഹ പറഞ്ഞു.

2019 ന​വം​ബ​ര്‍ ഒ​ന്നി​ന്​ രാ​ത്രി​യാ​ണ്​ കോഴിക്കോട്​ പെ​രു​മ​ണ്ണ പാ​റ​മ്മ​ൽ അങ്ങാടിക്കടുത്തു​ നി​ന്ന്​​ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ഒ​ള​വ​ണ്ണ മൂ​ർ​ക്ക​നാ​ട്​ താഹ ഫ​സ​ൽ, തി​രു​വ​ണ്ണൂ​ർ പാ​ലാ​ട്ട്​ ന​ഗ​ർ അ​ല​ൻ ശു​ഹൈ​ബ് എ​ന്നി​വ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഇ​വ​രി​ൽ​ നി​ന്ന്​ മാ​വോ​വാ​ദി അ​നു​കൂ​ല ല​ഘു​ലേ​ഖ​ പിടിച്ചെടുത്തെന്നും വീ​ട്ടി​ൽ​ നി​ന്ന് ല​ഘു​ലേ​ഖ, പു​സ്​​ത​ക​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ, ലാ​പ്​​ടോ​പ്, മെ​മ്മ​റി കാ​ർ​ഡ്​ എ​ന്നി​വ പി​ടി​​ച്ചെ​ടു​ത്തെ​ന്നും​ പ​റ​ഞ്ഞാ​ണ്​ പ​ന്തീ​രാ​ങ്കാ​വ്​ പൊ​ലീ​സ്​ യു.​എ.​പി.​എ ചു​മ​ത്തി​യ​ത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം