കോതമംഗലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി. ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി കൂട്ടിക്കൊണ്ടുപോയ കുട്ടിയെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടി വീട് വിട്ടിറങ്ങുമ്പോള്‍ ആറ് വയസുകാരനായ സഹോദരന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് കുട്ടിയെ കാണാതായെന്ന വാര്‍ത്ത പ്രചരിച്ചതോടെ സംസ്ഥാന വ്യാപകമായി അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടെയാണ് തോളത്ത് ഒരു ബാഗും തൂക്കി റോഡിലൂടെ നടന്ന് പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ആറ് മണിക്കൂറിന് ശേഷമായിരുന്നു കുട്ടിയെ കണ്ടെത്താനായത്. കുടുക്ക പൊട്ടിച്ച പണവുമായാണ് കുട്ടി വീട് വിട്ടിറങ്ങിയത്. ക്രിസ്തുമസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയതെന്നാണ് വിവരം.