തട്ടിക്കൊണ്ടുവന്ന കുട്ടി രക്ഷപ്പെട്ട് ഓടി, പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

തമിഴ്‌നാട്ടില്‍ നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു വന്ന യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ് ആണ് മരിച്ചത്. രാകേഷ് തട്ടിക്കൊണ്ടുവന്ന് തടവിലിട്ട കുട്ടി രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാകേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കേരളത്തിലും തമിഴ്‌നാട്ടിലുമായി കണ്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്ത് വരികയായിരുന്നു കൊല്ലം പൂതകുളം സ്വദേശിയായ രാകേഷ്. തിരുപ്പൂരില്‍ ചെയ്ത ജോലിക്ക് കിട്ടേണ്ട പണത്തെ ചൊല്ലി വേലന്‍പാളയത്തെ ഒരു കുടുംബവുമായി തര്‍ക്കം ഉണ്ടായി. ഇതേത്തുടര്‍ന്നാണ് രാകേഷ് ഇന്നലെ വൈകിട്ട് വേലന്‍പാളയത്ത് എത്തി മാതാപിതാക്കളെ ബന്ദികളാക്കിയ ശേഷം 14 വയസുകാരനെ തട്ടിക്കൊണ്ടുവന്നത്.

പൂതക്കുളത്തെത്തിയ രാകേഷ് കുട്ടിയെ വീടിന് പിന്നിലുള്ള ഷെഡില്‍ കെട്ടിയിട്ടു. എന്നാല്‍ കുട്ടി ഇന്ന് പുലര്‍ച്ചെ രക്ഷപെട്ടോടി നാട്ടുകാരെ വിവരമറിയിച്ചു. പൊലീസ് കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് നടന്നതെല്ലാം വെളിപ്പെട്ടത്. തുടര്‍ന്ന് പൊലീസ് രാകേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്നും കളിത്തോക്കും പൊലീസിന് ലഭിച്ചു.

Latest Stories

എറിക്ക് ടെൻ ഹാഗിന് പകരക്കാരനായി മുൻ ബയേൺ മാനേജർ; സർ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തിയാതായി റിപ്പോർട്ട്

സെലിബ്രിറ്റികൾക്കും ഈ കുഞ്ഞനെ മതിയോ? ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ...

ലോകത്തിലെ ഏറ്റവും അപകടകരമായ കടലുകൾ

"പരിശീലകന്റെ പ്രശ്നം കാരണം അത് ബാധിക്കുന്നത് ഞങ്ങളെയാണ്"; മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറഞ്ഞു

രോഹിത് ഷെട്ടിയുടെ 'രാമായണം' അല്ലെങ്കില്‍ 'കോപ് യൂണിവേഴ്‌സ്'; കലിയുഗത്തിലെ രാവണനായി അര്‍ജുന്‍, സീത കരീന, ഹനുമാനും ജടായുവും ലോഡിങ്, 'സിങ്കം എഗെയ്ന്‍' ട്രെയ്‌ലര്‍

വഴിയാത്രക്കാരനെ ആക്രമിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തിരുന്ന ശ്രീജിത്ത് അറസ്റ്റില്‍; സമരപ്പന്തല്‍ പൊളിച്ചുമാറ്റി കോര്‍പ്പറേഷന്‍

നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം; വിഡി സതീശന്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

വരുന്നു 'മിൽട്ടൺ കൊടുങ്കാറ്റ്'... ഫ്ളോറിഡയിൽ 60 ലക്ഷം പേരെ ഒഴിപ്പിക്കും; മുന്നറിയിപ്പ് നൽകി

'മെസിയുടെ കാര്യത്തിൽ ആശങ്ക'; ആരാധകർക്ക് മറുപടിയുമായി പരിശീലകൻ രംഗത്ത്

'കൂട്ട ബലാത്സംഗമല്ല, സഞ്ജയ് റോയ് പ്രതി'; കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ