പാലിയേക്കരയിലെ ടോള്‍ പിരിവ് അവസാനിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്; നടപടി ഗതാഗത കുരുക്ക് രൂക്ഷമായതോടെ

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് താത്കാലികമായി നിറുത്തിവയ്ക്കാന്‍ കളക്ടറുടെ ഉത്തരവ്. അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് നടപടി. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന് നേരത്തെ കരാര്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ പ്രദേശത്തെ കനത്ത ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ടോള്‍ പിരിവ് താത്ക്കാലികമായി അവസാനിപ്പിച്ചത്. നേരത്തെ ടോള്‍ പിരിവ് മരവിപ്പിച്ചെങ്കിലും കരാര്‍ കമ്പനിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.

Read more

ഇതുസംബന്ധിച്ച ഉത്തരവ് നാഷണല്‍ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗത സൗകര്യം ഉറപ്പായതിന് ശേഷം ഉത്തരവ് പുനപരിശോധിക്കും.