പുതുപ്പള്ളിയില്‍ ആവേശമായി കലാശക്കൊട്ട്‌; അവസാന റൗണ്ടില്‍ പരമാവധി വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍; ശക്തി പ്രകടനത്തിനൊരുങ്ങി മുന്നണികള്‍

ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലത്തിലെ പരസ്യ പ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. അവസാന റൗണ്ടില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പാമ്പാടിയിലെ കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളുടെയും പ്രവര്‍ത്തകര്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ എത്തിച്ചേര്‍ന്നു. കൊട്ടിക്കലാശത്തെ ശക്തി പ്രകടനമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് എല്ലാ മുന്നണികളും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വിഡി സതീശനും ശശി തരൂരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ സജീവമാണ്. ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ച് മണിയോടെ പുതിപ്പള്ളി വിടും. നാളെ നിശബ്ദ പ്രചരണമാണ്.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് മുഴുവന്‍ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. വാകത്താനത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ എട്ട് പഞ്ചായത്തുകള്‍ പിന്നിട്ട് നാല് മണിയോടെ കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയില്‍ എത്തിച്ചേരും. മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് ജെയ്ക്കിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ ജെയ്ക്കിന് അനുകൂലമായ സാഹചര്യമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും പ്രചരണത്തില്‍ സജീവമാണ്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് നേടാനാവാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സാധ്യമാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് എന്‍ഡിഎ പ്രചരണം കൊഴുപ്പിക്കുന്നത്. വിവിധ പഞ്ചായത്തുകളിലൂടെയുള്ള വാഹന പ്രചരണ ജാഥയ്ക്ക് ശേഷം ലിജിന്‍ ലാല്‍ കൊട്ടിക്കലാശം നടക്കുന്ന പാമ്പാടിയില്‍ എത്തിച്ചേരും.

നാളെ മണ്ഡലത്തില്‍ നിശബ്ദ പ്രചരണം നടക്കും. ചൊവ്വാഴ്ച രാവില ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് നടക്കുന്ന അഞ്ചിന് മണ്ഡലത്തില്‍ പൊതു അവധിയാണ്. ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ത്ഥികളാണുള്ളത്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര