കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കും, ഒരു യോഗവും നടത്താന്‍ അനുവദിക്കില്ല; കേന്ദ്ര കാര്‍ഷിക സെക്രട്ടറിമാരുമായുള്ള യോഗം തടസപ്പെടുത്തി; സെക്രട്ടേറിയറ്റില്‍ ആര്‍ഷോയുടെ പരാക്രമം; പരാതി

സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക് അതിക്രമിച്ച് കയറി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കേന്ദ്ര കാര്‍ഷിക സെക്രട്ടറിമാരുമായുള്ള ഓണ്‍ലൈന്‍ യോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിലുള്ള കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ ഡോ.ബി.അശോകിന്റെ ഓഫിസ് കാബിനിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ബി.അശോകിനെ കാണണം എന്ന ആവശ്യവുമായി ഉച്ചയ്ക്ക് 3.15നാണ് ഇവര്‍ എത്തിയത്. ഡിനു നായര്‍, ഇത് അശോകിനെ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി 2 യോഗങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും വൈകിട്ട് 5 നു കാണാം എന്നും ഡിനു മുഖേന അശോക് അറിയിച്ചു. തുടര്‍ന്നായിരുന്നു പ്രകോപനം.

ആര്‍ഷോയോട് യോഗത്തിനുശേഷം കാണാമെന്നു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും വകവയ്ക്കാതെയാണ് ആര്‍ഷോയും ഒപ്പമുണ്ടായിരുന്നയാളും ഇതു കേള്‍ക്കാതെ അതിക്രമിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ മുറിക്കുള്ളിലൂടെ അശോകിന്റെ ചേംബറില്‍ അതിക്രമിച്ച കയറിയ ആര്‍ഷോ ഓണ്‍ലൈന്‍ യോഗം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഭാവിയില്‍ സന്ദര്‍ശക അനുമതി നല്‍കുകയാണെങ്കില്‍ ആര്‍ഷോയെ നിരീക്ഷിക്കണം എന്നും ഇവര്‍ നല്‍കിയ പരാതിയിലുണ്ട്.

അതിക്രമിച്ചുകയറി ഉദ്യോഗസ്ഥര്‍ക്കൊപ്പം കസേരയില്‍ ഇരുന്ന ആര്‍ഷോയും സുഹൃത്തും കാര്‍ഷിക സര്‍വകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ അനുവദിച്ചില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണി മുഴക്കിയില്ലെന്നും സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡിനു നായരാണ് പരാതി നല്‍കിയിരിക്കുന്നത്.

വനിതാ ജീവനക്കാരോടും മറ്റ് ഉദ്യോഗസ്ഥരോടും ആര്‍ഷോ കയര്‍ത്തുസംസാരിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ സുരക്ഷാ ചുമതലയുള്ള ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് ആര്‍ഷോയും സുഹൃത്തും പുറത്തിറങ്ങിയത്.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്