ബി.ജെ.പിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം; മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം: യെച്ചൂരി

ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയുമാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎമ്മിനെ ശക്തിപ്പെടുത്തും. മതേതര ജനാധിപത്യം കെട്ടിപ്പടുക്കണം അതിനായി വിശാല മതേതര ഐക്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്ധന വിലക്കയറ്റമാണ്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. നികുതി കുറച്ച് പെട്രോള്‍-ഡീസല്‍ വില നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തിന്റേത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ്. മതേതര സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞിട്ടില്ല. സെമിനാറിലേക്ക് ക്ഷണിച്ചിട്ട് വരാത്ത കോണ്‍ഗ്രസിനെ എങ്ങനെ മതേതര മുന്നണിയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം ചോദിച്ചു.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ പറഞ്ഞത്. വിഷയത്തില്‍ ആശയക്കുഴപ്പമില്ലെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Latest Stories

GT VS LSG: ഇനി ഇയാളെ ചെണ്ടയെന്നതിന് പകരം നാസിക് ഡോൾ എന്ന് വിളിക്കേണ്ടി വരുമോ ഡിഎസ്പി സാറേ; ലക്‌നൗവിനെതിരെ അർദ്ധ സെഞ്ച്വറി വഴങ്ങി മുഹമ്മദ് സിറാജ്

ബോള്‍ഡ് ഫോട്ടോഷൂട്ടിലെ പ്രേക്ഷകരുടെ ഇഷ്ട താരം; അഷിക അശോകന്‍ വിവാഹിതയായി

LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായേക്കും; ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഒഴിയുന്നില്ല; പ്രതിഷേധം കൊള്ളയ്ക്കും കൊലയ്ക്കും വഴിമാറി; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്