ആരോപണം അടിസ്ഥാന രഹിതം; താൻ ചികിൽസിച്ചത് ആദ്യത്തെ രണ്ട് മാസത്തിൽ, ആ സമയത്ത് വൈകല്യം കണ്ടെത്താൻ കഴിയില്ല: ഡോ പുഷ്പ

ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് ആരോപണ വിധേയയായ ഡോക്ടർ പുഷ്പ. ദമ്പതികൾ തന്നെ കണ്ടത് ആദ്യത്തെ രണ്ട് മാസത്തിലാണെന്നും ആ സമയത്ത് ശിശുവിന്റെ വൈകല്യം കണ്ടെത്താൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡോ. പുഷ്പ പറഞ്ഞു. സംഭവത്തിൽ ഡോക്ടർ പുഷ്പ അടക്കം 4 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.

ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ നാല് ഡോക്ടർമാർക്കെതിരെ കേസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗർഭകാലത്തെ സ്കാനിങ്ങിൽ വൈകല്യം തിരിച്ചറിയാൻ കഴിയാത്തതിലാണ് നടപടി.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തി കിടത്തിയാൽ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കിലും സ്കാനിംഗിൽ ഡോക്ടർമാർ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി.

Latest Stories

ട്വിറ്ററിനെ സ്വന്തമാക്കി, വിക്കിപീഡിയക്ക് വിലയിട്ട്, മസ്ക് നോട്ടമിടുന്നത് പ്രമുഖ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബിലോ?

"സഞ്ജു സാംസണും, രോഹിത് ശർമ്മയും വേണ്ട, പകരം ആ താരങ്ങൾ ലീഗിൽ കളിക്കണം"; എ ബി ഡിവില്യേഴ്‌സിന്റെ വാക്കുകൾ വൈറൽ

'ഹണിറോസിന് അഭിവാദ്യങ്ങൾ'; നടിയുടെ ധീരമായ പോരാട്ടത്തിന് പിന്തുണയുമായി ഫെഫ്ക

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ ഒന്‍പത് വയസുകാരന് ദാരുണാന്ത്യം

ആ താരത്തിന് ഇപ്പോൾ മെന്റൽ ബ്ലോക്ക് ഉണ്ട്, അതാണ് അയാളുടെ പ്രശ്‍നങ്ങൾക്ക് കാരണം: റിക്കി പോണ്ടിങ്

പാപ്പുവ ന്യൂഗിനിയിൽ നരഭോജനമോ? പുറത്ത് വന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ, പ്രതികരിച്ച് മന്ത്രി

തിരുനാവായ നാവാ മുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുന:പരിശോധിക്കണം; കുട്ടികളുടെ ഭാവി ഇല്ലാതാക്കരുത്; സര്‍ക്കാരിനോട് ഡിവൈഎഫ്‌ഐ

" റൊണാൾഡോയെ തടുക്കാൻ എനിക്ക് സാധിക്കും, പക്ഷെ മെസിയെ പിടിക്കാൻ പാടാണ്"; മുൻ സ്പാനിഷ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'എമർജൻസി' കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

ആ താരത്തിന്റെ പേര് മാറ്റി ഈഗോ സ്റ്റാർ എന്നാക്കണം, അതിന്റെ തെളിവാണ് നമ്മൾ പരമ്പരയിൽ കണ്ടത്; ഇന്ത്യൻ താരത്തിനെതിരെ ബ്രാഡ് ഹാഡിൻ