'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. സമരം ജനാധിപത്യപരമാണെന്നും പക്ഷെ ആ സമരം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് ഇടത് പക്ഷത്തിന് അറിയാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

സമരം ലക്ഷ്യം വെക്കുന്നത് ഇടതുപക്ഷ വിരുദ്ധയാണെന്നും ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റ് വിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ബൂർഷ്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിന് പിന്നിലുണ്ട്. ഐഎൻടിയുസി പോലും ആ സമരത്തിന് ഇല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ യുഡിഎഫും ബിജെപിയും സമരത്തിന്റെ പിന്നിലാണെന്നും ശരിയായ ഒരു മഴവിൽ സഖ്യം അതിന്റെ പിന്നിൽ വന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ എല്ലാം അതിന്റെ ഭാഗമായി നിൽക്കുകയാണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

അതേസമയം ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആശമാരുടെ സമരം ജനാധിപത്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പക്ഷേ ആശാവർക്കർമാരെ ഉപയോഗിച്ച് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെ മാധ്യമപ്രവർത്തകരെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന നേതൃത്തെയും അതിന് ഭാഗമായുള്ള പ്രവർത്തനത്തെയും തുറന്നുകാണിക്കാനാണ് രാഷ്ട്രീയമായി തങ്ങൾ ഉദ്ദേശിച്ചിരിക്കുന്നതെന്നും എംവിഗോവിന്ദൻ പറഞ്ഞു.

Latest Stories

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല