മോദിയെന്ന ഏകാധിപതിയുടെ, അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം: കെ.സുധാകരൻ

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം. ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കമാണെന്നും സുധാകരൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

മോഡിയുടെ പടിയിറക്കം.

കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനം മോഡിയുടെ പടിയിറക്കം ആരംഭിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ്. പിൻവലിക്കാനല്ല നടപ്പിലാക്കാനാണ് ബിൽ കൊണ്ടുവന്നതെന്ന ബിജെപി യുടെ വെല്ലുവിളി കർഷക പ്രതിഷേധത്തിന് മുന്നിൽ ഒലിച്ചു പോയി.

ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി കർഷക ജനത നടത്തിയ പോരാട്ടം വിവരണാതീതം. ഐതിഹാസികം!

കടുത്ത ചൂട്, ശരീരം കോച്ചുന്ന തണുപ്പ്, മണൽ കാറ്റ്…സമരഭൂവിൽ അവസാനിച്ചു പോയവർ 750 ൽ ഏറെ. ലക്കീം പൂരിൽ നടന്ന കൂട്ടക്കൊല രാജ്യത്തെ നടുക്കി.

നാടും വീടും വിട്ട്, നിരന്തരം വെല്ലുവിളികൾ, ജീവൻ നിലനിർത്താൻ മാത്രമുള്ള ഭക്ഷണം…കൊടും വേനലും അതി ശൈത്യവും…. സമാനതകളില്ലാത്ത ത്യാഗം സഹിച്ചു സമരത്തിൽ അണിനിരന്നവർ അവരുടെ പോരാട്ട വീര്യത്തെ രാജ്യം അഭിവാദ്യം ചെയ്യുന്നു. നിങ്ങളെ ഈ നാട് നമിക്കുന്നു. കേരള പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി എല്ലാ പോരാളികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു.

ലഖിപൂരിൽ ചിതറി വീണ ചോരത്തുള്ളികൾ ഉത്തർപ്രദേശിൽ ബിജെപി യുടെ അടിത്തറ ഇളക്കുമെന്ന തിരിച്ചറിവാണ് ഈ മനം മാറ്റത്തിന് കാരണം.

യു പി ഇന്ന് ഇളകി മറിയുകയാണ്…പതിനായിരങ്ങളാണ് പ്രിയങ്കയെ കേൾക്കാൻ ഒഴുകിയെത്തുന്നത്… രാജ്യത്തിനു ഭാവിയുടെ പ്രതീക്ഷയായി നിങ്ങൾ മാറിക്കഴിഞ്ഞു. ഫാസിസം തകരണമെങ്കിൽ കോൺഗ്രസ്‌ വളരണം. കോൺഗ്രസ്‌ തകർന്നാൽ ഫാസിസം വളരും.

ഇതൊരു തുടക്കമാണ് നരേന്ദ്ര മോദിയെന്ന ഏകാധിപതിയുടെ. അമിത് ഷാ എന്ന അഹങ്കാരിയുടെ പടിയിറക്കത്തിന്റെ തുടക്കം.

കോൺഗ്രസ്‌ കുതിര ശക്തിയോടെ ഉയിർത്തെഴുന്നേൽക്കുന്നു!

Latest Stories

'സമാധാനത്തിന്റെ സന്ദേശം ലോകമെങ്ങും പരക്കട്ടെ'; ഇന്ത്യ-പാക് വെടി നിർത്തൽ സ്വാഗതം ചെയ്യുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

INDIAN CRICKET: അവനെ പോലൊരു കളിക്കാരന്‍ ടീമിലുണ്ടാവുക എന്നത് വിലമതിക്കാനാകാത്ത കാര്യം, എന്തൊരു പെര്‍ഫോമന്‍സാണ് കാഴ്ചവയ്ക്കുന്നത്, തന്റെ ഇഷ്ടതാരത്തെ കുറിച്ച്‌ വിരാട് കോഹ്‌ലി

INDIAN CRICKET: രോഹിതും ധോണിയും കോഹ്‌ലിയും ഒകെ ഇന്ത്യയിൽ പോലും മികച്ചവരല്ല, ഏറ്റവും മികച്ച 5 താരങ്ങൾ അവന്മാരാണ്: വെങ്കിടേഷ് പ്രസാദ്

രവി മോഹനും കെനിഷയും പൊതുവേദിയിൽ വീണ്ടും ; വൈറലായി വീഡിയോ

ഒന്നര വയസുള്ള അനിയത്തിയെ രക്ഷിക്കുന്നതിനിടെ മരം ഒടിഞ്ഞ് വീണു; രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

'ഇന്ത്യയെ ശാന്തരാക്കണം, ഞങ്ങളെ രക്ഷിക്കണം'; വ്യോമപ്രതിരോധം തകര്‍ത്തപ്പോള്‍ പാക് സൈനിക മേധാവി അയല്‍ രാജ്യങ്ങളിലേക്ക് ഓടി; മൂന്ന് രാജ്യങ്ങളില്‍ നേരിട്ടെത്തി അസിം മുനീര്‍ അപേക്ഷിച്ചു

ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ അസമിലെത്തി പിടികൂടി കേരള പൊലീസ്

ആവേശം നടൻ മിഥൂട്ടി വിവാഹിതനായി

IND VS PAK: എന്റെ പൊന്നോ ഞങ്ങളില്ല, ഇനി എത്ര പൈസ തരാമെന്ന് പറഞ്ഞാലും അങ്ങോട്ടില്ല, ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്, പാകിസ്ഥാന് പണി കൊടുക്കാന്‍ ഈ രാജ്യവും

പടക്കം, സ്ഫോടക വസ്തു,ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം