Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

എന്‍ഡിഎയില്‍ ഭിന്നത,തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി പുതിയ തന്ത്രവുമായി രംഗത്ത്; മാറ്റം അഞ്ചു സംസ്ഥാനങ്ങളിലെ പരാജയത്തെ തുടര്‍ന്ന്

, 4:47 pm

അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി പുതിയ തന്ത്രം പയറ്റുന്നു. പുതിയ സഖ്യത്തിനുള്ള സാധ്യതയാണ് ബിജെപി തേടുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് രാജ്യത്ത് ഭരണ വിരുദ്ധ വികാരമുണ്ടെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഇതിനെ മറികടക്കുന്നതിന് പ്രാദേശികമായി അടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനാണ് ബിജെപി ശ്രമം തുടങ്ങിയിരിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചിരുന്നു.
രാഷ്ട്രീയ ലോക് സമാതാ പാര്‍ട്ടി (ആര്‍എസ്പിഎസ്) നേതാവ് ഉപേന്ദ്ര ഖുഷ്വാഹ, ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍നിന്ന് പിരിഞ്ഞ് പോയിരുന്നു. ബീഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന വിശാല സഖ്യത്തിലാണ് ഉപേന്ദ്ര ഖുഷ്വാഹ ചേക്കേറിയത്. 2019ലെ സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് ഉപേന്ദ്ര ഖുഷ്വാഹ എന്‍ഡിഎ വിടുന്നതിനുള്ള കാരണം.

ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലുമാണ് ബിജെപി കൂടുതലായി പുതിയ സഖ്യത്തിന് ശ്രമിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ വിജയസാധ്യതയുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ എന്‍ഡിഎയില്‍ ചേര്‍ക്കുന്നതിന് ബിജെപി നീക്കം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷത്തെ ഒപ്പം നിര്‍ത്തുന്നതിന് നീക്കം ശക്തമാണ്.

പുതിയ സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി ദേശീയ നേതാവ് റാം മാധാവ് വ്യക്തമാക്കി. പക്ഷേ ആരുമായിട്ടാണ് ഇതു സംബന്ധിച്ച ചര്‍ച്ച നടത്തുകയെന്ന കാര്യം വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു.

Advertisement