സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍

തിരുവനന്തപുരത്ത് സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലും കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടിരുന്നു. ഇപ്പോള്‍ ക്രമസാമാധാന ചുമതല വഹിക്കുന്ന തിരുവനന്തപുരം റൂറല്‍ സിഐയുടെ കരമന മേലാറന്നൂരിലെ വീട്ടിലാണ് കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടത്.

കറുത്ത സ്റ്റിക്കര്‍ പതിക്കുന്ന സംഭവം ജനങ്ങളെ ഭീതിപ്പെടുത്തുന്ന പശ്ചാത്തലമാണ് നിലവിലുള്ളത്. ഇപ്പോള്‍ സിഐയുടെ വീട്ടിലും കറുത്ത സ്റ്റിക്കര്‍ കാണപ്പെട്ടത് പ്രദേശവാസികളെ കൂടുതല്‍ ആശങ്കയിലാഴ്ത്തി.

സംഭവത്തില്‍ ആശങ്കപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നാണ് പൊലീസ് ഭാഷ്യം. എന്നിട്ടും കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതിന്റെ പിന്നിലുള്ള കാരണം കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരുകയാണ്‌.