കൊച്ചി മുനമ്പത്ത് നിന്ന് പോയ ബോട്ട് കണ്ണൂര്‍ നടുക്കടലില്‍ മുങ്ങി

കൊച്ചി മുനമ്പത്തുനിന്ന് കടലില്‍പോയ ബോട്ട് കണ്ണൂര്‍ തീരത്ത് കടലില്‍ മുങ്ങി. ഷൈജ എന്ന ബോട്ടാണ് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 13 മല്‍സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

കണ്ണൂര്‍ തീരത്തുനിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ ‘മദര്‍ ഇന്ത്യ’യിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്.

20 ദിവസം മുന്‍പാണ് ഷൈജ എന്ന ബോട്ട് മത്സ്യബന്ധനത്തിനു പോയത്. ആദ്യ ദിവസങ്ങളില്‍ എന്‍ജിന്റെ തകരാറ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു. എന്നാല്‍ ഇന്നലെ പുലര്‍ച്ചയോടെ ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി.

വെള്ളം കയറുന്ന ദ്വാരം അടയ്ക്കാന്‍ തൊഴിലാളികള്‍ക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങുകയായിരുന്നു.

Latest Stories

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍

കള്ളപ്പണം വെളുപ്പിക്കലില്‍ സാന്റിയാഗോ മാര്‍ട്ടിനെ വിടാതെ ഇഡി; ഒരേ സമയം 20 സ്ഥലങ്ങളില്‍ പരിശോധന; ലോട്ടറി രാജാവിന്റെ 'ഫ്യൂച്ചര്‍ ഗെയിമിങ്' വീണ്ടും വിവാദത്തില്‍

നിങ്ങൾ എന്തിനാണ് ആവശ്യമില്ലാത്തത് പറയാൻ പോയത്, സഞ്ജുവിന്റെ പിതാവിനെതിരെ മുൻ ഇന്ത്യൻ താരം; പറഞ്ഞത് ഇങ്ങനെ

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് പോരില്‍ ബിസിസിഐയുടെ ഉശിരന്‍ നീക്കം, വിധി അടുത്തയാഴ്ച!

മെസി ഉണ്ടായിട്ടും അർജന്റീനയ്ക്ക് ഈ ഗതി; തിരിച്ച് വരുമെന്ന് പരിശീലകൻ ലയണൽ സ്കലോണി