ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ ആകാശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒൻപത് ദിവസങ്ങൾക്ക് ശേഷമുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ആകാശും കുടുംബവും വർഷങ്ങളായി ഡൽഹിയിലാണ് താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആകാശ് സഹപ്രവർത്തകരോടൊപ്പം ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് വിനോദ യാത്രയ്ക്കായി പോയത്. ഇതിനടിയിലാണ് അപകടത്തിൽപെട്ട് ആകാശ് ഗംഗ നദിയിൽ കാണാതായത്.
Read more
ആകാശിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട കേരളത്തിൽ നിന്നുളള എംപിമാരും ഇടപെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഋഷികേഷ് എംയ്സിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.