കഴുത്തറുത്ത നിലയിൽ യുവാവിൻ്റെ മൃതദേഹം; വീട്ടിൽ നിന്നിറങ്ങിയത് പത്ത് ലക്ഷം രൂപയുമായി; മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് സംശയം

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കഴുത്തറത്ത നിലയിൽ കണ്ടെത്തി. മലയൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അതേസമയം ദീപുവിന്റെ കൈയിലുണ്ടായിരുന്ന 10 ലക്ഷം കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണ് ദീപുവെന്നാണ് വീട്ടുകാരുടെ മൊഴി.

ഇന്നലെ രാത്രി 11.45നാണ് കളിയിക്കാവിളയിൽ തമിഴ്‌നാട് പൊലീസിന്റെ പട്രോളിങ്ങിനിടെ മൃതദേഹം കണ്ടെത്തിയത്. വാഹനം ലൈറ്റിട്ട് കിടക്കുന്നത് കണ്ട പൊലീസ് പരിശോധന നടത്തുന്നതിനിടയിലാണ് മൃദദേഹം കണ്ടെത്തിയത്. കാറിൻ്റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നുവെന്നും കഴുത്ത് 70 ശതമാനവും അറുത്തനിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

അതേസമയം ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. തക്കല എസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദീപുവിന് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിന് 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്ന് വീട്ടുകാർ അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ