തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗി വേർപ്പെട്ടു

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗിയും എഞ്ചിനും വേർപ്പെട്ടു. എറണാകുളം ടാറ്റ നഗർ എക്‌സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേർപ്പെട്ടത്. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റി.

വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുൻപാണ് ബോ​ഗി വേർ‌പ്പെട്ടത്. എഞ്ചിനോട് ചേർന്നുള്ള ബോഗിക്ക് ശേഷമുള്ള ബാക്കി ബോഗികൾ വേർപ്പെട്ട് പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനാൽ വേഗത കുറവായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി.

ഒരു മണിക്കൂറിന് ശേഷമാണ് ബോഗികൾ കൂട്ടിച്ചേർത്ത് ട്രെയിൻ മാറ്റിയത്. ഷൊർണൂരിൽ നിന്നടക്കം റെയിൽവേ ജീവനക്കാരെ എത്തിച്ചാണ് ബോഗികൾ കൂട്ടിഘടിപ്പിച്ചത്. ട്രെയിൻ നിലവിൽ വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലാണ്. കൂട്ടിച്ചേർത്ത ബോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരിക്കും യാത്ര തുടരുക. കൂടാതെ ബോഗി വേർപെടാനുണ്ടായ കാരണം കണ്ടെത്താനായി റെയിൽവേ പ്രാഥമിക പരിശോധന നടത്തും.

ബോഗി വേർപ്പെട്ടതിനെ തുടർന്ന് തൃശൂർ- ഷൊർണൂർ റൂട്ടിൽ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക് പോയ വന്ദേ ഭാരത് എക്‌സ്പ്രസ് അടക്കം ഒരു മണിക്കൂറലധികം നേരം പിടിച്ചിട്ടു. സമാനമായി നിരവധി ട്രെയിനുകൾ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ഉണ്ടായി.

Latest Stories

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി