'തട്ടിക്കൊണ്ടുപോയവര്‍ മയക്കുഗുളിക നല്‍കി, റോഡിലൂടെ വലിച്ചിഴച്ചുവെന്ന് കുട്ടി

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ വിശദവിവരങ്ങള്‍ പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയവര്‍ മയക്കുഗുളിക നല്‍കി ബോധരഹിതനാക്കിയെന്ന് 14 കാരന്‍ പറയുന്നു. തന്റെ സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ വലിച്ചിഴച്ചു. അവര്‍ സംസാരിച്ചത് തമിഴാണെന്നും 14 കാരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 14 കാരനെ സംഘം തട്ടിക്കൊണ്ട് പോയത് എന്നാണ് വിവരം. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കിയില്ല. പണം വാങ്ങിയെടുക്കാന്‍ ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് സംഘം കുട്ടിയെ തട്ടി കൊണ്ടുപോയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാര്‍ത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.

പാറശാല പൊലീസാണ് കുട്ടിയെ രക്ഷിച്ചത്. മര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. മറ്റ് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ