തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ തടഞ്ഞ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നതായി ഡ്രൈവര്‍ യദു. ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ആണ് നഷ്ടമായിരിക്കുന്നത്.
ബസില്‍ ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന സ്ഥിതിയുണ്ടാകും. ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നെന്നും യദു പറഞ്ഞു. സംഭവത്തിന് ശേഷം ബസ് കെഎസ്ആര്‍ടിസിയുടെ കസ്റ്റഡിയിലായിരുന്നെന്നും യദു കൂട്ടിച്ചേര്‍ത്തു.
Read more
ഡിപ്പോയില്‍ നിറുത്തിയിട്ടിരുന്ന ബസ് താന്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബസ് പൊലീസ് പരിശോധിക്കുന്നത്. കമ്മീഷ്ണര്‍ ഓഫീസില്‍ ബുധനാഴ്ച പോയിരുന്നു. എന്നാല്‍ പൊലീസ് മുന്‍വിധിയോടെയാണ് പെരുമാറിയത്. മേയറെ താന്‍ അശ്ലീലം കാണിച്ചെന്ന തരത്തിലാണ് പൊലീസ് പെരുമാറിയതെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.