അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നു; കേരളത്തോട് മാത്രം എന്തുകൊണ്ടാണ് ഈ സമീപനം: മന്ത്രി കെ ​രാ​ജൻ

കേരളത്തോട് മാത്രം എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഈ അവഗണന സമീപനമെന്ന് റവന്യൂ മന്ത്രി കെ ​രാ​ജൻ. വയനാട്ടിൽ അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിക്കുന്നുകയാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റേത് ദുരന്ത സമീപനമാണെന്നും കെ രാജൻ കുറ്റപ്പെടുത്തി.

കേരളത്തിന്റെ ആവശ്യങ്ങളിൽ കേന്ദ്രം ഇനിയും ആലോചിക്കുന്നു എന്നാണ് ആശ്ചര്യം. ഇനിയും എത്ര നാൾ കാത്തിരിക്കണം. മറ്റ് സംസ്ഥാനങ്ങൾക് കൊടുത്ത സഹായo കേരളത്തിന് എന്തുകൊണ്ടില്ല എന്ന് കോടതി തന്നെ ചോദിച്ചില്ലേ എന്നും കെ രാജൻ പറഞ്ഞു.

അതേസമയം കോടതിയിൽ സർക്കാരിന് പ്രതീക്ഷയുണ്ടെന്നും സുപ്രീംകോടതി തന്നെ ഇത്തരം ഘട്ടങ്ങളിൽ കേന്ദ്രം എങ്ങനെ പെരുമാറണം എന്ന് പല തവണ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഫെഡറൽ സംവിധാനത്തിന് ചേർന്ന നടപടിയല്ല കേന്ദ്രത്തിന്റേത്. ചൂരൽമലക്കാരുടെ മനസിൽ കേന്ദ്രതിന് ഇപ്പോൾ സംരംക്ഷകരുടെ രൂപമല്ല എന്നും മന്ത്രി കൂട്ടിചേ‍ർത്തു.