'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

കേന്ദ്രത്തിന് കേരളത്തോട് അമർഷമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഒരു നയാപൈസ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. കേന്ദ്രത്തിന്റെ ഈ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം യുഡിഎഫ് കേരളവിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. കേന്ദ്രം സഹായിക്കണം എന്ന ആവശ്യത്തിൽ കേരളം ഒറ്റക്കെട്ടാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട് പുനരധിവാസത്തിന് കേന്ദ്രം പണം നൽകാത്തതിലുള്ള പ്രതിഷേധം വരുന്ന ദിവസങ്ങളിൽ ഉയരുമെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്. കേരളത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പുനരധിവാസത്തിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുളള ആളുകൾ സഹായ വാഗ്ധാനങ്ങൾ ചെയ്തിട്ടുണ്ട്. ലോക മാതൃകയിൽ പുനരധിവാസം ചെയ്യും. വയനാട് ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടി കേരളത്തോടുള്ള കേന്ദ്രത്തിന്റെ അമർഷമാനിന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വയനാട് ദുരന്തത്തെ ഏത് കാറ്റഗറിയിൽ പെടുത്തിയാലും കേരളത്തിന് സഹായം കിട്ടണം. അത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് കേരളത്തിന് സഹായം നൽകാത്തത്. ബിജെപിയെ സഹായിക്കാനുള്ള സമീപനമാണ് യുഡിഎഫിന്റെതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ലീഗിന്റെയും കോൺഗ്രസിന്റെയും ഭാഷ കേരളത്തിനെതിരെയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി.

Read more