വി ശിവദാസന്‍ എംപിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചത് ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമെന്ന് സിപിഎം

വെനിസ്വേലയിലേക്ക് പോകാന്‍ സിപിഎം എംപി വി. ശിവദാസന് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. വേള്‍ഡ് പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാനാണ് ഡോ. വി ശിവദാസന്‍ എംപി വെനിസ്വേലയിലേക്ക് പോകാന്‍ തയാറെടുത്തത്. നവംബര്‍ നാലുമുതല്‍ ആറുവരെ വെനിസ്വേല സര്‍ക്കാര്‍ നടത്തുന്ന പാര്‍ലമെന്റംഗങ്ങളുടെ ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തിലേക്ക് നാളെ പുറപ്പെടാനിരിക്കെയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിരസിച്ചത്.

വിദേശ സര്‍ക്കാറുകളുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ശിവദാസന്‍ എഫ്സിആര്‍എ ക്ലിയറന്‍സ് അടക്കം നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചത് ബിജെപി സര്‍ക്കാറിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിന്റെ പ്രതിഫലനമാണെന്ന് സിപിഎം ആരോപിച്ചു. .ലോകത്ത് വര്‍ധിച്ചുവരുന്ന ഫാഷിസത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഫോറത്തിലെ പ്രധാന അജണ്ട. ആദ്യ തവണ അനുമതി നിഷേധിച്ചപ്പോള്‍ പിഴവ് മൂലമാണെന്ന് കരുതി വീണ്ടും അപേക്ഷിച്ചു. എന്നാല്‍, അവര്‍ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയ പരിപാടിയില്‍ പങ്കേടുക്കണ്ടതില്ല എന്നാണെന്ന് ശിവദാസന്‍ വിശദീകരിച്ചു.

ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് സിപിഐ എം പ്രതിനിധി എന്ന നിലയിലാണ് വി ശിവദാസനെ വെനസ്വേല പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇന്‍ഫന്റ് ക്ഷണിച്ചത്. വെനസ്വേല അധികൃതര്‍ വിദേശ മന്ത്രാലയത്തിന് നേരിട്ടും കത്ത് നല്‍കി.

വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഒത്തുചേരുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഫാസിസത്തിനും വലതുപക്ഷ തീവ്രവാദത്തിനും എതിരായി ഇടതുപക്ഷ ശബ്ദം പ്രകടിപ്പിക്കാന്‍ കഴിഞ്ഞേനെ. ഇന്ത്യ മുന്‍കൈയെടുത്ത് രൂപീകരിച്ച സോളാര്‍ സഖ്യത്തില്‍ വെനസ്വേലയുണ്ട്.

ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് യാത്രാനുമതി നിഷേധിച്ചു. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശമന്ത്രിക്ക് നല്‍കിയ കത്തില്‍ വി ശിവദാസന്‍ പറഞ്ഞു.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍