കേന്ദ്രസര്‍ക്കാര്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായവ തട്ടിപ്പറിച്ചെടുക്കുന്ന കേന്ദ്രം ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. സംഘപരിവാറിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണച്ചെലവുമായി ബന്ധപ്പെട്ട പണം കൃത്യമായി ലഭ്യമാക്കാന്‍ കേന്ദ്രം നല്‍കേണ്ട കുടിശ്ശിക തന്നു തീര്‍ക്കണം.
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പോലും ലഭിക്കുന്നില്ല. സംസ്ഥാനങ്ങളുടെ വരുമാനത്തിന്റെ ശരാശരി എടുത്താല്‍ 55 ശതമാനം തനത് വരുമാനവും 45 ശതമാനം കേന്ദ്രം നല്‍കുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ വരുമാനത്തില്‍ 75 ശതമാനവും തനത് വരുമാനമാണ്. 25 ശതമാനം മാത്രമാണ് കേന്ദ്രവിഹിതം.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശക്തമായ നയങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഹേമകമ്മിറ്റി രൂപീകരിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ട് മാത്രമാണ്. മറ്റു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് മാതൃകയാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.