Connect with us

KERALA

ഇത്തവണയും കരിപ്പൂരിന്റെ ചിറകരിഞ്ഞു; ‘ഹജ്ജ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍’

, 1:39 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഈ വര്‍ഷവും ഹജ്ജ് വിമാനങ്ങള്‍ ഉയരില്ലെന്ന് ഏകദേശം ഉറപ്പായി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം മാത്രമാണുള്ളത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഹജ്ജു സര്‍വീസുകളുണ്ടാവില്ല. ഏറ്റവുമധികം ഹജ്ജ് തീര്‍ത്ഥാടകരുള്ള മലബാറുകാര്‍ക്കു ഇത്തവണയും യാത്രക്കായി കൊച്ചിയിലെത്തേണ്ടിവരും.

കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളെയടക്കം ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ക്ക് വിമാന കമ്പനികളില്‍നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍ വിമാനത്താവളത്തിന്റെ വലിപ്പം നോക്കി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നിശ്ചയിക്കുന്ന കേന്ദ്രം മറ്റു സംസ്ഥാനങ്ങളില്‍ ഈ മാനദണ്ഡങ്ങളൊന്നും മുഖവിലക്കെടുക്കുന്നില്ല. മംഗലാപുരത്തിന് പുറമെ കരിപ്പൂരിനെക്കാള്‍ ചെറിയ റണ്‍വേയുള്ള ലഖ്നൗ, ഭോപ്പാല്‍, ഇന്‍ഡോര്‍, വാരാണസി,റാഞ്ചി, ഔറംഗാബാദ്, ഗയ എന്നീ വിമാനത്താവളങ്ങളും ഈ വര്‍ഷവും ലിസ്റ്റിലുണ്ട്. 2860 മീറ്റര്‍ റണ്‍വേ നീളമുള്ള കരിപ്പൂരിനെ തഴഞ്ഞപ്പോള്‍ 2286 മീറ്റര്‍ റണ്‍വേയുള്ള ഗയ വിമാനത്താളവം ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. 2450 മീറ്റര്‍ മാത്രമാണ് മംഗലാപുരത്ത് റണ്‍വേയുള്ളത്.

കരിപ്പൂരിനേക്കാള്‍ ചെറിയ എട്ട് വിമാനത്താവളങ്ങളില്‍നിന്ന് ഇടത്തരം എ310,320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് ശ്രമം. മൂന്ന് വര്‍ഷം മുന്‍പ് കരിപ്പൂരിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ്ജ് സര്‍വിസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്. ഒരു താല്‍കാലിക സംവിധാനം എന്നനിലയിലായിരുന്നു ഈ മാറ്റം. സംസ്ഥാനത്തുനിന്ന് ഹജ്ജ് കര്‍മത്തിനു പോകുന്നവരില്‍ 80 ശതമാനവും ഇത്തവണയും മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മറ്റി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്രം നല്‍കിയ സത്യവാങ്മൂലമാകട്ടെ കരിപ്പൂര്‍ ചെറിയ വിമാനത്താവളമാണെന്നായിരുന്നു.

ഹജ്ജ് സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യയോ, സഊദി എയര്‍ലൈന്‍സോ ഹജ്ജ് യാത്രകള്‍ക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമാനങ്ങളുടെ നിയന്ത്രണത്തിന്റെ പേരില്‍ കരിപ്പൂരിനെ തഴയാനുമാവില്ല. കഴിഞ്ഞ വര്‍ഷം സൗദി എയര്‍ലൈന്‍സ് ഇടത്തരം വിമാനങ്ങളാണ് ഹജ്ജ് സര്‍വിസിന് ഉപയോഗിച്ചിരുന്നത്. അനുമതി ലഭിച്ചാല്‍ ഇത്തരം വിമാനങ്ങള്‍ കരിപ്പൂരില്‍ സര്‍വിസിന് എത്തിക്കാമെന്ന് വിമാന കമ്പനി അധികൃതര്‍ പറയുമ്പോഴും കേന്ദ്ര വ്യോമയാന മന്ത്രാലയം കരിപ്പൂരിനോടുള്ള നയം തുടരുകയാണ്.

Don’t Miss

CRICKET4 mins ago

ഡിവില്ലിയേഴ്‌സിന് ഹൃദയപൂര്‍വം മാസ്റ്റര്‍ ബ്ലാസ്റ്റര്‍; എബിഡിയ്ക്ക് സച്ചിന്റെ ഹൃദയസ്പര്‍ശിയായ സന്ദേശം

114 ടെസ്റ്റ് മത്സരങ്ങള്‍ 228 ഏകദിനങ്ങള്‍, 78 ട്വന്റി20 മത്സരങ്ങള്‍. എബി ഡിവില്ലിയേഴ്‌സ് എന്ന ദക്ഷിണാഫ്രിക്കന്‍ താരം തന്റെ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞ മത്സരങ്ങളുടെ എണ്ണമാണിത്. 14...

KERALA22 mins ago

വിഷു ബംബര്‍ ഒന്നാം സമ്മാനം പാലക്കാട്; നാലുകോടിയുടെ ഭാഗ്യാവാന്‍ ‘എച്ച്.ബി 378578’ നമ്പര്‍ ലോട്ടറി എടുത്തയാള്‍

സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറിയുടെ നറുക്കെടുത്തു. ഒന്നാം സമ്മാനം ലഭിച്ചത് എച്ച്.ബി 378578 എന്ന നമ്പറിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. നാല്...

FOOTBALL36 mins ago

നെയ്മര്‍ മാഡ്രിഡിലേക്കോ? റൊണാള്‍ഡോയുടെ മറുപടി പൊട്ടിച്ചിരി

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഒഴിച്ച് ബാക്കിയുള്ള ക്ലബ്ബ് സീസണുകള്‍ക്ക് വിരാമമായിട്ടും ഒരു കാര്യത്തിന് ഇപ്പോഴും കുറവില്ല. നെയ്മറിന്റെ റയല്‍ മാഡ്രിഡ് ട്രാന്‍സ്ഫര്‍. ഈ സീസണ്‍ പകുതി മുതല്‍...

FILM NEWS47 mins ago

ലോക സിനിമയ്ക്കുള്ള നമ്മുടെ ഉത്തരമാണ് ഈ ചിത്രം ; പേരന്‍പിനെക്കുറിച്ച് അഞ്ജലി

തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള സിനിമാപ്രേമികളൊന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ പേരന്‍പ്. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ...

KERALA52 mins ago

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറയും; നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറെന്ന് മന്ത്രി ഐസക്; ‘ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല’

ഇന്ധനവിലയിലെ അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് തോന്നുന്നില്ലെന്നും സംസ്ഥാനം നികുതി ഉപേക്ഷിക്കുന്നത് ചെങ്ങന്നൂര്‍...

KERALA58 mins ago

കര്‍ണാടകയില്‍ സോണിയയ്ക്കും രാഹുലിനുമൊപ്പം പിണറായി; വേദി പങ്കിടല്‍ സന്തോഷം നല്‍കുന്നുവെന്ന് എകെ ആന്റണി

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സോണിയയ്ക്കും രാഹുലിനും ഒപ്പം പിണറായി വിജയന്‍ വേദി പങ്കിട്ടതില്‍ സന്തോഷമുണ്ടെന്ന് എകെ ആന്റണി. കേരളത്തില്‍ കോണ്‍ഗ്രസുമായി അയലത്ത് നില്‍ക്കാന്‍ കഴിയില്ലെന്ന്...

CRICKET1 hour ago

ഇപ്പോള്‍ ഓരോ ക്രിക്കറ്റ് ആരാധകനും ഒരു പ്രാര്‍ത്ഥനയെ ഉണ്ടാകു, കേട്ട വാര്‍ത്ത സത്യമാവല്ലേയെന്ന്; എബിഡിയുടെ അപ്രതീക്ഷിത വിടവാങ്ങലില്‍ കണ്ണീരണിഞ്ഞ് ട്രോള്‍ ലോകം

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് വിരമിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അന്താരാഷ്ട്ര വേദിയില്‍ കളിമതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് പറഞ്ഞാണ്...

CRICKET1 hour ago

ഐപിഎല്‍ കലാശപ്പോരില്‍ മലയാളികള്‍ക്ക് സര്‍പ്രൈസൊരുക്കി സംഘാടകര്‍

കുട്ടിക്രിക്കറ്റ് പൂരത്തിന്റെ കലാശപ്പോരിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ആവേശത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആര് നേരിടുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം...

CRICKET1 hour ago

ലോക പ്രശസ്ത കായിക താരങ്ങളുടെ പട്ടികയില്‍ ധോണിയെ വെട്ടി വിരാട്

ലോകത്തിലെ നൂറ് പ്രശസ്ത കായിക താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഇഎസ്പിഎന്‍ വേള്‍ഡ് ഫെയിം ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ താരങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്...

FILM DEBATE1 hour ago

വേദന വകവെയ്ക്കാതെ നിറഞ്ഞാടിയ ദുല്‍ഖറിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റ്യൂമറിന്റെ കുറിപ്പ് വൈറലാകുന്നു

അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. പക്ഷേ താരം വേദനകളെല്ലാം മറന്ന് ഡാന്‍സ് ചെയ്തിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്‌സണല്‍ കോസ്റ്റിയൂമറായ...