സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

റിലീസിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ എമ്പുരാന്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. തിരുവനന്തപുരം ലുലുമാളിലെ പിവിആര്‍ സിനിമാസില്‍ ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കുള്ള പ്രദര്‍ശനത്തിനാണ് മുഖ്യമന്ത്രിയും കുടുംബവുമെത്തിയത്.

സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയും കുടുംബവും സിനിമ കാണാനെത്തിയതെന്നത് ശ്രദ്ധേയമാകുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ സിനിമയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ ഉള്ളടക്കം ശ്രദ്ധിക്കുന്നതില്‍ ആര്‍എസ്എസ് നോമിനികളായവര്‍ക്ക് വീഴ്ച പറ്റിയെന്നായിരുന്നു പലരുടെയും ആരോപണം.

അതേസമയം പ്രതിഷേധങ്ങളെ തുടര്‍ന്ന് 17 രംഗങ്ങള്‍ ഒഴിവാക്കിയും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാന്‍ ഇനി പ്രദര്‍ശിപ്പിക്കുക. വീണ്ടും സെന്‍സര്‍ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളില്‍ എത്തും. എന്നാല്‍ ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ഇല്ലാത്ത എന്ത് സെന്‍സര്‍ ബോര്‍ഡ് കട്ടാണ് എമ്പുരാന് എന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.

ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്. അത് ഏതു തുണികൊണ്ട് മറച്ചാലും ഏത് കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യും’ മന്ത്രി പ്രതികരിച്ചു.

സിനിമയിലെ അഭിനേതാക്കള്‍ക്കും, സിനിമ പ്രവര്‍ത്തകര്‍ക്കും എതിരെ ഭീഷണി മുഴക്കുകയും സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് മുന്‍ചെയ്തികളെ ഭയക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തത് സെന്‍സര്‍ ചെയ്യുമെന്ന ധാര്‍ഷ്ട്യം വ്യക്തമാക്കുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണ്, മന്ത്രി ചൂണ്ടി കാട്ടി.

Latest Stories

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ

CSK UPDATES: ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ ടെസ്റ്റ് കളിക്കുന്ന ടീം നിങ്ങൾ തന്നെയാടാ ഉവ്വേ, അതിദുരന്തമായി ചെന്നൈ സൂപ്പർ കിങ്സിന്റെ കണക്കുകൾ; ഇതിന് ന്യായീകരണം ഇല്ല

CSK VS DC: ധോണി ഇന്ന് വിരമിക്കുന്നു? ചെന്നൈയുടെ കളി കാണാനെത്തി രക്ഷിതാക്കള്‍, ഞെട്ടലില്‍ ആരാധകര്‍, സോഷ്യല്‍ മീഡിയ നിറച്ച് വൈറല്‍ പോസ്റ്റുകള്‍

പൊട്ടലും ചീറ്റലും തന്നെ, 66ൽ 4 ഹിറ്റുകൾ; ഇനി പ്രതീക്ഷ ഈ സിനിമകൾ..

പരീക്ഷയിൽ ആർ.എസ്.എസ് പരാമർശം; എ.ബി.വി.പി പ്രതിഷേധത്തെ തുടർന്ന് പ്രൊഫസർക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി ചൗധരി ചരൺ സിംഗ് സർവകലാശാല

'സുരേഷ് ഗോപിയുടേത് അഹങ്കാരവും ഹുങ്കും നിറഞ്ഞ പ്രവർത്തനം, പെരുമാറുന്നത് കമ്മീഷണർ സിനിമയിലെ പോലെ'; വി ശിവൻകുട്ടി

തൊഴിലാളികള്‍ പരാതിപ്പെട്ടാലും ഇല്ലെങ്കിലും നടപടിയെടുക്കും; കൊച്ചിയിലെ തൊഴില്‍ പീഡനത്തിനെതിരെ വി ശിവന്‍കുട്ടി രംഗത്ത്