പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എവിടെയെങ്കിലും കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതിക്കാരുടെ താവളമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ കുറച്ച് കാലം കൂടി അധികാരത്തില്‍ ഇരുന്നാല്‍ സെക്രട്ടേറിയറ്റിന് വീല്‍ വച്ച് വീട്ടില്‍ കൊണ്ടുപോകാനും ഇവര്‍ മടിക്കില്ലെന്നും സതീശന്‍ പരിഹസിച്ചു. ഓരോ ദിവസവും പുറത്തുവരുന്ന ആരോപണങ്ങള്‍ ഇതൊരു സര്‍ക്കാരാണോ അതോ മാഫിയ സംഘമാണോ എന്ന് സംശയിക്കുന്ന തരത്തിലാണെന്നും സതീശന്‍ ആരോപിച്ചു.
ഒരാഴ്ചയിലേറെയായി ഭരണകക്ഷി എംഎല്‍എ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഇഎംഎസിന്റെ കാലം മുതല്‍ ഏതെങ്കിലും ഒരു ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചാല്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ പിണറായി വിജയന്‍ മിണ്ടാട്ടമില്ലാതെ നില്‍ക്കുന്നുവെന്നും സതീശന്‍ പറഞ്ഞു.