പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമാണെന്നും മറ്റൊന്നുമല്ലെന്നും ആവര്‍ത്തിച്ച് പിണറായി. ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ എല്ലാ സഹായവും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്. ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കേരളത്തിലെ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. കോണ്‍ഗ്രസ് നിലപാടില്‍ എതിര്‍പ്പ് വേണം എന്ന് ലീഗില്‍ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മന്ത്രിസഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അധികാരം നിലനിറുത്താന്‍ ചെയ്യാന്‍ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിലേക്ക് ലീഗ് മാറിയെന്നും പിണറായി ആരോപിച്ചു. ജമാഅത്ത് ഇസ്ലാമിയെയും എസ്ഡിപിഐയെയും ലീഗ് ചേര്‍ത്ത് നിറുത്തുകയാണ്. ചേലക്കര പിടിക്കാന്‍ യുഡിഎഫ് നന്നായി ശ്രമിച്ചില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.