ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഓണ്‍ലൈന്‍ സ്ഥാപനം കര്‍മ്മന്യൂസിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളി. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ തിരുവനന്തപുരത്ത യാന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഉടമയോട് ഒരു കോടി രൂപ കര്‍മ ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാന്‍ തയാറാകാത്തതോടെ ഇവര്‍ നിരന്തരം ഭീഷണി മുഴക്കി. തുടര്‍ന്നാണ് യാന നിയമവഴി തേടിയത്. കര്‍മ്മന്യൂസ് സ്റ്റാഫ് മാനേജര്‍ സിജു കെ രാജന്റെ ജാമ്യ ഹര്‍ജിയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു തള്ളിയത്.
വാര്‍ത്ത നല്‍കാതിരിക്കാന്‍ കര്‍മ്മന്യൂസ് പ്രതിനിധികള്‍ ആശുപത്രിയുടെ ഉള്ളൂര്‍ ഓഫീസിലെത്തി സംസാരിച്ചെന്നും പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ ഈഞ്ചയ്ക്കല്‍ ശാഖയുടെ മുന്നില്‍ ചിത്രീകരണം നടത്തി ഐവിഎഫ് ചികിത്സയ്ക്ക് എതിരായി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു എന്നുമാണ് ഫോര്‍ട്ട് പൊലീസ് എടുത്ത കേസിലുള്ളത്.