ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് സി.പി.എം; കുപ്പായം മാറുന്നത് പോലെ പാര്‍ട്ടി മാറില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍. യുഡിഎഫിലും ലീഗിലും ആശയക്കുഴപ്പമൊന്നുമില്ല. കുപ്പായം മാറുന്നത് പോലെ മുന്നണി മാറുന്ന പാര്‍ട്ടിയല്ല മുസ്ലിം ലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫില്‍ ആശയക്കുഴപ്പം ഉണ്ടായിക്കോട്ടെ എന്നു കരുതിയാകും ഇ പി ജയരാജന്‍ ഇത്തരമൊരും പ്രസ്താവനയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ഇടതു മുന്നണിയിലാണ് ആശയക്കുഴപ്പം. ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് സിപിഎമ്മെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം അടക്കമുള്ള മറ്റു മതേതര കക്ഷികള്‍ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ എങ്ങനെ യോജിക്കണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ നടക്കുമോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

ലീഗിനെ ഇടതു മുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ന്യൂനപക്ഷത്തിന്റെ വോട്ടുകിട്ടണം. അതിനായി രണ്ട് ഉശിരുള്ള വര്‍ത്തമാനം പറയുക. വാക്കിലൂടെ മധുരം പുരട്ടുകയെന്നത് അവരെന്നും സ്വീകരിച്ചിട്ടുള്ള പൊളിറ്റിക്സാണ്. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സിപിഎം എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത കാര്യം പറഞ്ഞുണ്ടാക്കി അതിനെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലീഗ് സിപിഎമ്മുമായി സഹകരിക്കുകയോ ഇടതു മുന്നണിയിലേക്ക് പോകുകയോ ചെയ്യില്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നേതാക്കളുടെ പ്രതികരണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ