സി.പി.എം ഏറ്റവും ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ അധിക്ഷേപം നേരിടുന്ന അഞ്ച് യു.ഡി.എഫ് നേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തൃത്താലയിലെ വി.ടി ബല്‍റാം, അഴീക്കോട്ടെ കെ.എം ഷാജി, അരുവിക്കരയിലെ കെ.എസ് ശബരീനാഥന്‍, വടക്കാഞ്ചേരിയിലെ അനില്‍ അക്കര, താനൂരിലെ പി.കെ ഫിറോസ് എന്നിവരുടെ പരാജയമാണ് സി.പി.ഐ (എം) ഏറ്റവും അധികം ആഘോഷിക്കുന്നതും ആക്ഷേപിക്കുന്നതുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരും പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ് ഇവരെന്നും അതിനാലാണ് വളഞ്ഞിട്ട് അക്രമിക്കുന്നതെന്നും രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

CPIM ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്. തൃത്താലയിലെ VT ബൽറാം, അഴീക്കോട്ടെ KM ഷാജി, അരുവിക്കരയിലെ KS ശബരിനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ്.

എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ?
കഴിഞ്ഞ 5 വർഷക്കാലം CPIM ൻ്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരാണ്, പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ്, CPI M ലെ പല ബിംബങ്ങളെയും ചോദ്യം ചെയ്തവരാണ്.

VT ബൽറാമും, KS ശബരിനാഥനും, KM ഷാജിയും, നിയമസഭയിലും പുറത്തും ശക്തമായി CPIM ആശയങ്ങളുടെ വ്യാജ നിർമ്മിതിയെ തകർത്തു, അനിൽ അക്കര ലൈഫ് മിഷൻ അഴിമതി പുറത്ത് കൊണ്ട് വന്നു, പി.കെ ഫിറോസ് ജലീലിൻ്റെ കൊള്ളരുതായ്മകൾ പിടികൂടി അങ്ങനെ കുറ്റങ്ങ ഏറെയുണ്ട്. ഈ പട്ടികയിലെ മറ്റ് പലരും ഉണ്ടെങ്കിലും അവർ ജയിച്ചു വന്നു.

CPIM നെ രാഷ്ട്രീയമായി ചോദ്യം ചെയ്താൽ, അവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയാൽ അവർക്ക് ഭ്രാന്ത് പിടിക്കും. പിന്നെ കൂട്ടമായി വന്ന് അക്രമിക്കും, അത് അണികൾ മാത്രമല്ല പൊതുമണ്ഡലത്തിൽ “നിഷ്പക്ഷതയുടെ പുതപ്പിട്ട് ” മൂടി പുതച്ചുറങ്ങുന്ന സ്ലീപ്പർ സെല്ലുകളും ഉണർന്ന് അക്രമത്തിന് നേതൃത്വം കൊടുക്കും. അത് എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതു സ്വഭാവമാണ്.

അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുമെന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും, CPIM രാഷ്ട്രീയ സംവാദങ്ങളും, ചോദ്യങ്ങളും അംഗീകരിക്കില്ല. അത്തരം അപര ശബ്ദങ്ങളെ കായികമായും, “തെറിയുകമായും” നേരിടുകയെന്ന പ്രാകൃത ശൈലിയാണ് അവരുടേത്…
ഈ പോസിറ്റിൽ പോലും വന്ന് ഇത് വായിച്ചു നോക്കാതെ, രാഷ്ട്രീയമായി സംവദിക്കാതെ സ്വന്തം മനസിലെ മാലിന്യങ്ങൾ വിസർജിച്ചു പോകുന്ന വിവേകശൂന്യമായ ഒരു അണി സമ്പത്തുള്ളതാണ് അവരുടെ “കരുത്ത് “..
ഇവർ നിലപാടുകൾ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും…
വളഞ്ഞിട്ട് അക്രമിച്ചാൽ പ്രസ്ഥാനം അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും….

വിജയത്തേക്കാൾ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്.
എത്ര തോറ്റാലും, രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ …..

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം