'തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണം', സി.പി.എം നയരേഖ

തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് സി.പി.എം വികസന നയരേഖ. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുകയാണ്. തെറ്റുകള്‍ തുടരുന്നത് പല മേഖലകളേയും ബാധിക്കുമെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറേ നാളുകളായി യൂണിയന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ നടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് പോയില്ല. ഇത് വികസനത്തെയടക്കം ബാധിക്കുമെന്നാണ് സി.പി.എം മുന്നറിയിപ്പ് നല്‍കിയത്. സി.ഐ.ടി.യുവിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. തൊഴിലാളികളെ സംഘടന അവകാശ ബോധം മാത്രമല്ല പഠിപ്പിക്കേണ്ടതെന്നും, ഉത്തരവാദിത്ത ബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും രേഖയില്‍ പറയുന്നു.

വികസന രേഖയില്‍ സംസ്ഥാനത്തിന്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ- ഗവേഷണ മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട സ്ഥാപനങ്ങള്‍ വേണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.

സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കണം. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടതുണ്ട്. വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കണമെന്നും, നാടിന്റെ താല്‍പര്യത്തെ ഹനിക്കാത്ത വിധമുള്ള മൂലധന നിക്ഷേപം സ്വീകരിക്കേണ്ടി വരുമെന്നും വികസന രേഖയില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള വികസനം മുന്നില്‍ കണ്ടുള്ള ആസൂത്രണമാണ് ലക്ഷ്യം വയ്ക്കുന്നത്. ആഗോളതലത്തിലുള്ള കലാലയങ്ങളോട് കിടപിടിക്കുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകണം. സഹകരണ മേഖലയിലും പി.പി.പി. മാതൃകയിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനമാകാമെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. ആരോഗ്യ രംഗത്തും വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും, സ്ത്രീകളുടെ കാര്യത്തിലും, പാലിയേറ്റീവ് രംഗത്തെ പോരായമകള്‍ പരിഹരിക്കുന്നതിനും ഊന്നല്‍ നല്‍കും.

ഇന്നലെയാണ് സി.പി.എം സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് തുടക്കമായത്. മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. തുടര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച ശേഷം ഇവ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Latest Stories

IPL 2025: എന്നെ ചെണ്ടയെന്ന് വിളിച്ചവന്മാരെല്ലാം വന്ന് കാണ്; ആദ്യ ഓവറിൽ തന്നെ പഞ്ചാബിന്റെ അടിത്തറ ഇളക്കി ജോഫ്രാ ആർച്ചർ

വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകുന്നത് തടയണം: രാഷ്ട്രപതിക്ക് കത്തുനൽകി മുസ്ലിം ലീഗ്

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം