'ഇപ്പോഴുള്ള വിവാദം തരികിട പരിപാടി, തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും'; സുരേഷ് ഗോപി

തൃശ്ശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെണെന്നും സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ ആദ്യമായാണ് പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. പൂരത്തിന് കൊടി കയറാൻ ഇനി 31 ദിവസങ്ങൾ മാത്രം ശേഷിക്കുകയാണ് വെടിക്കെട്ടിൽ അനിശ്ചിതത്വം തുടരുന്നത്.

പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ദേവസ്വ ഭാരവാഹികളെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടു മണിക്കൂർ ചർച്ച ചെയ്‌ത്‌ കാര്യങ്ങൾ മുഴുവൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പിറ്റേദിവസം ഓരോ വകുപ്പിനെയും വിളിച്ചിരുത്തിയാണ് അവർ ചർച്ചകൾ നടത്തിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേന്ദ്ര നിയമം മാറ്റുന്നത് ഇന്ത്യയിലെ മുഴുവൻ ഇടങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പുനഃക്രമീകരണത്തിന് വേണ്ടി താൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണൂരിൽ കൊണ്ടുവച്ച് പൊട്ടിച്ചത്. അപകടങ്ങൾ നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കോടതിയും ജനങ്ങളും സർക്കാരിനോട് ചോദിക്കും. വേലയ്ക്ക് താനും കൂടി നിന്നാണ് വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തതെന്നും ചില രാഷ്ട്രീയ സൗകര്യങ്ങൾക്ക് വേണ്ടി പലതും മറച്ചുവെക്കുകയാണെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

അതേസമയം കേന്ദ്രസർക്കാരിൻറെ അനുമതി വൈകിയതോടെ തൃശ്ശൂർ പൂരം വെടിക്കെട്ട് അനിനിശ്ചിതത്വത്തിലയെന്നാണ് ഇരു ദേവസ്വങ്ങളും പറയുന്നത്. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വകുപ്പിന് കീഴിലുള്ള പെസോയാണ് ഭേദഗതിയിൽ ഇളവ് നൽകേണ്ടതെന്നും കഴിഞ്ഞ ദിവസം പാറമേക്കാവ് ദേവസ്വം പ്രസിഡൻറ്റ് രാജേഷ് പറഞ്ഞിരുന്നു.

Latest Stories

RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളെ കാണില്ല: പി വി അൻവർ

അവന്‍ കോഹ്ലിയേക്കാള്‍ വലിയ കളിക്കാരനാവും, ലോകോത്തര കളിക്കാര്‍ക്കൊപ്പം അവന്റെ പേരും ചേര്‍ക്കപ്പെടും, തുറന്നുപറഞ്ഞ് ടീം ഓണര്‍

കേസ് വെറും ഓലപ്പാമ്പെന്ന് പിതാവ് ചാക്കോ; ഷൈൻ നാളെ മൂന്ന് മണിക്ക് ഹാജരാകും

IPL 2025: സഞ്ജുവും ദ്രാവിഡും തമ്മില്‍ പ്രശ്‌നം, താരം ഇനി കളിക്കില്ല? ശരിക്കും സംഭവിച്ചത് എന്ത്, ഒടുവില്‍ മറുപടിയുമായി രാജസ്ഥാന്‍ കോച്ച്‌

ദിവ്യ എസ് അയ്യർ നടത്തിയത് ഗുരുതരമായ ചട്ടലംഘനം, പരാതി നൽകി യൂത്ത് കോൺഗ്രസ്

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു