തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. പുതുക്കിയ നിരക്ക് പ്രകാരം 369 രൂപയാണ് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയത്തിൻന്റെ ഉത്തരവിൽ പറയുന്നു.
നിലവിൽ 346 രൂപയാണ് കേരളത്തിലെ തൊഴിലാളികൾക്ക് പ്രതിദിനം ലഭിക്കുന്നത്. 6.65 ശതമാനമാണ് വർദ്ധന. ദേശീയ തലത്തിൽ രണ്ട് മുതൽ ഏഴ് ശതമാനം വരേയാണ് വർദ്ധനവ്. പുതിക്കിയ നിരക്ക് പ്രകാരം ഏറ്റവും കൂടുതൽ വേതനം ഹരിയാനയിലാണ്. 400 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുക. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വേതനം പ്രതിദിനം 400 രൂപയിൽ എത്തുന്നത് ഇതാദ്യമായാണ്.
സംസ്ഥാനങ്ങളുടെ പുതുക്കിയ വേതനം
Read more
ആന്ധ്രാപ്രദേശ്- 307 രൂപ
ബീഹാർ – 255 രൂപ
ഹരിയാന- 400 രൂപ
ജാർഖണ്ഡ്- 255 രൂപ
മധ്യപ്രദേശ്- 261 രൂപ
മഹാരാഷ്ട്ര- 312 രൂപ
പഞ്ചാബ്- 346 രൂപ
രാജസ്ഥാൻ- 281 രൂപ
പശ്ചിമ ബംഗാൾ- 260 രൂപ
തെലങ്കാന- 307 രൂപ
തമിഴ്‌നാട്- 336 രൂപ
മേഘാലയ- 272 രൂപ