തിരുവനന്തപുരം പാലോട് മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പാലോട് മങ്കയം ആറ്റിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ മരണം രണ്ടായി. അപകടത്തില്‍ പെട്ട് കാണാതായ ഷാനിയുടെ (34)മൃതദേഹം രാവിലെയോടെ കണ്ടെടുത്തു. മൂന്നാറ്റ്മുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മല വെള്ളപ്പാച്ചിലില്‍പ്പെട്ട ആറു വയസ്സുകാരി നസ്രിയ ഫാത്തിമ ഇന്നലെ ആശുപത്രിയില്‍ വച്ച് മരിച്ചു. മലവെള്ള പാച്ചിലില്‍ കാണാതായ ഷാനിക്കായി രാത്രി തെരച്ചില്‍ നടത്തിയെങ്കിലും രാത്രിയില്‍ മഴയും ഇരുട്ടും തെരച്ചിലിനെ ബാധിച്ചിരുന്നു

ഇന്നലെ വൈകീട്ടാണ് നെടുമങ്ങാട് നിന്നെത്തിയ 5 കുട്ടികളടക്കം 11 പേരടങ്ങിയ ബന്ധുക്കള്‍ മങ്കയം ആറ്റിലേക്ക് കുളിക്കാനിറങ്ങിയത് . പൊന്‍മുടിയില്‍ ഉണ്ടായ ശക്തമായ മഴ, മലവെള്ളപ്പാച്ചിലായി ആറ്റിലേക്ക് ഒഴുകിയെത്തിയതാണ് അപകടകാരണമായത്.

ഒഴുക്കില്‍പ്പെട്ട നസ്‌റിയയെ ഒരു കിലോമീറ്ററോളം അകലെ നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ നിന്നും കരയ്ക്ക് എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന നസ്‌റിയ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു.

Read more

മൂന്ന് കുടുംബത്തിലെ അംഗങ്ങളായ പത്ത് പേരാണ് പുഴയില്‍ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. രക്ഷപ്രവര്‍ത്തകര്‍ ഇതില്‍ എട്ട് പേരെ കരയില്‍ എത്തിച്ചെങ്കിലും നസ്‌റിയയും ഷാനിയും ഒഴുക്കില്‍പെടുകയായിരുന്നു.