കരാർ ഞായറാഴ്ച അവസാനിക്കും; ഷിരൂരിലെ തിരച്ചിലിന് ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ

കരാർ ഞായറാഴ്ച അവസാനിക്കാനിരിക്കെ ഷിരൂരിലെ തിരച്ചിലിന് ആറാം ദിനവും വെല്ലുവിളിയായി കാലാവസ്ഥ. ഉത്തര കന്നഡ ജില്ലയിൽ ഇന്നും റെഡ് അലർട്ട് ആയതിനാൽ കനത്ത മഴ പെയ്താൽ ഡ്രഡ്‍ജിംഗ് അടക്കം താൽക്കാലികമായി നിർത്തിവയ്ക്കും. അതേസമയം ഇന്നും സ്ഥലത്ത് തിരച്ചിൽ തുടരും. അതിനിടെ ഞായറാഴ്ച വരെയാണ് ഡ്രഡ്‍ജിംഗ് കമ്പനിക്ക് കരാർ നീട്ടി നൽകിയിരിക്കുന്നത്. തിരച്ചിലിന്‍റെ ഭാവി തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്.

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കമുള്ള മൂന്നുപേർക്കായുള്ള തിരച്ചിലാണ് നടക്കുന്നത്. മൂന്നാം ഘട്ട തിരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇത് ആറാം ദിവസമാണ് തിരച്ചിൽ. നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങളല്ലാതെ അർജുന്‍റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്താനായിട്ടില്ല.

അതേസമയം ഇന്നലെയും പ്രദേശത്ത് റെഡ് അലർട്ടായിരുന്നു. എന്നാൽ രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാൽ ഡ്രഡ്‍ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയിൽ വീണ ടാങ്കറിന്‍റെ ഭാഗങ്ങൾ മാത്രമാണ് കണ്ടെത്താനായത്. നേരത്തേ ഡ്രോൺ റഡാർ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജർ ഇന്ദ്രബാലന്‍റെ പോയന്‍റുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാന പരിശോധന. എന്നാൽ ഇന്ദ്രബാലന്‍റെ ഡ്രോൺ പരിശോധനയിൽ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട പോയന്‍റിൽ നിന്ന് ഒന്നും കണ്ടെത്താനായില്ല.

Latest Stories

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...