Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

യുവവൈദികന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ദുരൂഹതയെന്ന് ബന്ധുക്കളും മലങ്കര കത്തോലിക്കസഭയും, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

, 7:07 pm

വഴയില വേറ്റിക്കോണം കാവടിതല വിമലഹൃദയമാതാ മലങ്കര കത്തോലിക്കാ പള്ളി വികാരി കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് ഫാ. ആല്‍ബിന്‍ വര്‍ഗീസിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. 34 കാരനായ വൈദികന്റെ മൃതദേഹം ബുധനാഴ്ച രാത്രി പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ചെയുന്നതിന് കാരണമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും മലങ്കര കത്തോലിക്കസഭയും രംഗത്ത് വന്നു.

ഫാ.ആല്‍ബിന്റെ മരണത്തിലെ ദൂരുഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും മലങ്കര കത്തോലിക്കസഭയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ മരണം ആത്മഹത്യ തന്നെയാണോ അതോ മറ്റു ദുരൂഹതകളുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്.

പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫാ. ആല്‍ബിന്‍ ബുധനാഴ്ചയാണ് പള്ളിയിലെത്തിയത്. ഉച്ചയോടെ പള്ളിയിലെത്തിയ വൈദികന് ഭക്ഷണം എത്തിച്ചിരുന്നത് പള്ളിയോടു ചേര്‍ന്നുള്ള കോണ്‍വെന്റില്‍ നിന്നായിരുന്നു. തനിച്ച് മേടയില്‍ താമസിച്ചിരുന്നു വൈദികനെ വിളിച്ചിട്ടും ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാത്ത സാഹചര്യത്തില്‍ വിവരം ഇടവക ഭാരവാഹികള്‍ സഹോദരനെ അറിയിച്ചു

തുടര്‍ന്ന് സഹോദരന്‍ മൊബൈലില്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് വൈദികനെ തൂങ്ങിമരച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ ബൈബിള്‍ തുറന്നവെച്ച നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ല. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാഫലവും കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാക്കൂവെന്ന് പൊലീസ് പറഞ്ഞു.

Advertisement