മാസപ്പടിയിൽ അതിനിർണായക നടപടി; വീണ വിജയന്‍റെ മൊഴിയെടുത്തു, ഹാജരായത് ചെന്നൈയിൽ

മാസപ്പടി വിവാദത്തിൽ അതിനിർണായക നടപടി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയനെ ചെന്നൈ ഓഫിസിൽ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. അന്വേഷ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയിരിക്കുന്നത്. ഈ കേസിൽ SFIO നടത്തിയ ഏറ്റവും നിർണായക നീക്കമായി ഇതിനെ കാണാൻ സാധിക്കും.

മാസപ്പടി കേസിൽ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ നേരത്തെ പറഞ്ഞിരുന്നു. താൻ ഐടി പ്രൊഫഷണൽ മാത്രമാണെന്നും രാഷ്ട്രീയ പാർട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ വിജയൻ പറഞ്ഞു. തന്റെ കമ്പനിയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വീണ വിജയൻ കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ സർക്കാരിനെതിരെ ഹാജരാക്കിയ തെളിവുകൾ നിലനിൽക്കില്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. മുഖ്യമന്ത്രിയ്ക്ക് എപ്പോൾ വേണമെങ്കിലും യോഗം വിളിക്കാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

കോസിൽ വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും കഴിഞ്ഞ ദിവസം സർക്കാർ മറുപടി നൽകിയിരുന്നു. മുഖ്യമന്ത്രിയെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ രണ്ട് കമ്പനികൾക്കും പരാതിയില്ലെന്നും ആണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.

Latest Stories

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിലെ പണപ്പിരിവ്; ദിവ്യ ഉണ്ണിക്കെതിരെയും അന്വേഷണം? പണം എത്തിയ അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു

'അശ്ലീല ചിത്രം പ്രചരിപ്പിച്ചു'; നടി മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് പൊലീസ്

ടിബറ്റിലുണ്ടായ ഭൂകമ്പത്തില്‍ മരണം 126 ആയി ഉയര്‍ന്നു; 400 പേര്‍ക്ക് പരിക്ക്; 30000 പേരെ രക്ഷപ്പെടുത്തി; തുടര്‍ഭൂകമ്പ ഭീതിയില്‍ ആളുകളെ ഒഴിപ്പിക്കുന്നു

ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യ; കണ്ടെത്തിയ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

"എന്റെ അവസാന ലോകകപ്പ് ആയിരിക്കും അത്"; നെയ്മർ ജൂനിയറിന്റെ വാക്കുകളിൽ ആരാധകർക്ക് ഷോക്ക്

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കും, അന്വേഷണത്തിന് പ്രത്യേക സംഘം

ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

"എന്റെ ഭാഗത്താണ് തെറ്റ്, ചുമ്മാ പോയ ബുംറയെ വെറുതെ അങ്ങോട്ട് കേറി പ്രകോപിപ്പിക്കരുതായിരുന്നു"; സാം കോൺസ്റ്റാസിന്റെ വാക്കുകൾ വൈറൽ

ഒരാളെ തുമ്പികൈയ്ക്ക് തൂക്കി എറിഞ്ഞു; തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു; 17 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായി 'ക്രയോ മാന്‍'; പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും നന്ദിയെന്ന് ഡോ വി നാരായണന്‍