കര്‍ഷക സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; വനഭൂമി പട്ടയത്തിന് അപേക്ഷ നല്‍കാനുള്ള സമയം നീട്ടി; സമഗ്ര വിവര ശേഖരണം നടത്തുമെന്ന് മന്ത്രി

വനഭൂമി പട്ടയം സംബന്ധിച്ച വിവരശേഖരണത്തെ കുറിച്ച് അറിവ് ലഭിക്കാത്തത് മൂലം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ രാജന്‍. നിയമസഭയില്‍ പി എസ് സുപാലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

എംഎല്‍എ ഉന്നയിച്ച പ്രശ്‌നം ചില കര്‍ഷക സംഘടനകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വനഭൂമിയില്‍ കുടിയേറിയ പട്ടയം ലഭിച്ചിട്ടില്ലാത്തവര്‍ക്കായി നടത്തിയ വിവരശേഖരണത്തിന്റെ കാലാവധി ജൂലൈ 10 മുതല്‍ 30 വരെ ദീര്‍ഘിപ്പിക്കുകയാണെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

മലയോര മേഖലകളില്‍ പട്ടയ വിതരണത്തിന് പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും സംയുക്ത പരിശോധന നടത്തുന്നതിനും അനുമതി ആവശ്യപ്പെട്ട് സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിമാര്‍ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1077 ജനുവരി ഒന്നിന് മുമ്പ് വന ഭൂമിയില്‍ കുടിയേറി താമസിച്ച് വരുന്നവരില്‍ നാളിതു വരെ പട്ടയം ലഭിക്കാത്തവരെ കണ്ടെത്തുന്നതിന് ഒരു സമഗ്ര വിവര ശേഖരണം നടത്തുവാന്‍ തീരുമാനിച്ചത്.

2024 മാര്‍ച്ച് ഒന്നു മുതല്‍ മാര്‍ച്ച് 30 വരെ നടത്തിയ വിവര ശേഖരണത്തില്‍ 37,311 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം കേന്ദ്രാനുമതിക്കായി പരിവേഷ് പോര്‍ട്ടലിലൂടെ കേന്ദ്ര അനുവാദം ലഭ്യമാക്കി 1993ലെ ചട്ടങ്ങള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് പട്ടയം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംയുക്ത പരിശോധന നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, സംയുക്ത പരിശോധന ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍, ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ എന്നിവര്‍ക്കായി പുതിയ ജെവിആര്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സംയുക്ത പരിശോധനയെ തുടര്‍ന്ന് വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കി അപേക്ഷ സമര്‍പ്പിക്കാനും സംസ്ഥാന റവന്യൂ-വനം വകുപ്പ് മന്ത്രിതല യോഗത്തില്‍ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒരു നിരീക്ഷണ സമിതിയെയും തീരുമാനിച്ചു.

കൊല്ലം ജില്ലയില്‍ പട്ടയം നല്‍കുന്നതിനായി പത്തനാപുരം പുനലൂര്‍ താലൂക്കുകളിലായി സംയുക്ത പരിശോധന പൂര്‍ത്തിയാക്കിയ 4552 കേസുകളുടെ (459.93.30 ഹെക്ടര്‍) വിവരങ്ങള്‍ പരിവേഷ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്തിരുന്നു. പഴയകാലത്തെ രേഖകള്‍ കൂടി സ്‌കാന്‍ ചെയ്ത് അവ അപ് ലോഡ് ചെയ്യാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ താലൂക്കുകളില്‍ ഉറപ്പാക്കി ആ നടപടി വേഗത്തിലാക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍