'പോരാട്ടം തുടരും, നിയമയുദ്ധം തുടരുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്ക്'; മാസപ്പടിയിൽ മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ പോരാട്ടം തുടരുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. നിയമയുദ്ധം തുടരുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. കോടതിയിൽ പറഞ്ഞതെല്ലാം തനിക്ക് ബോധപ്പെട്ട കാര്യങ്ങളാണെന്നും നിയമപോരാട്ടത്തിൽ നിരാശ ഇല്ലെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു. മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിന് പിന്നാലെ പ്രതികരിക്കുകയായുന്നു മാത്യു കുഴൽനാടൻ.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസ് കെ ബാബുവിന്‍റേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായി സി എം ആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.

മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹർജിയിൽ വാദം നടക്കുന്നതിനിടെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് മാത്യു കുഴൽനാടന്‍റെ ഹർജി. മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമായിരുന്നു വാദം.

Latest Stories

IPL 2025: പന്തിന്റെ സ്കോറും ബൂമറിന്റെ വിലയും രണ്ടിലും ഒരു മാറ്റവും ഇല്ല, എന്റെ പൊന്ന് വാവേ ഒന്ന് വെറുപ്പിക്കാതെ പണി നിർത്തു എന്ന് ആരാധകർ; ദുരന്തമായി ലക്നൗ നായകൻ

എസ് രാജേന്ദ്രന്‍ ഇടത്ത് നിന്ന് വലത്തേക്ക്; എന്‍ഡിഎയിലേക്ക് ചേക്കേറുന്നത് ആര്‍പിഐയിലൂടെ

CSK UPDATES: ആ ഇന്ത്യൻ താരം ആണ് ക്രിക്കറ്റിൽ എന്റെ പിതാവ്, അയാൾ നൽകിയ ഉപദ്ദേശം...; മതീഷ പതിരണ പറഞ്ഞത് ഇങ്ങനെ

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

MI UPDATES: ടോസിനിടെ ഒരേ സമയം ദുഃഖവും സന്തോഷവും നൽകുന്ന അപ്ഡേറ്റ് നൽകി ഹാർദിക് ; ബുംറയുടെ കാര്യത്തിലും തീരുമാനമായി

യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചേക്കും; ട്രംപിന് മറുപണി നല്‍കി ചൈന

ഭേദഗതികള്‍ വിവേചനപരം, മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു; വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

പാസ്പോർട്ടിൽ തിരിമറി നടത്തി വിദേശയാത്ര നടത്തി; നടൻ ജോജു ജോർജിനെതിരെ അന്വേഷണം

തെക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രീണനം; വടക്കേ ഇന്ത്യയില്‍ ആക്രമണം; സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായകളെന്ന് രമേശ് ചെന്നിത്തല