ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; അമ്മ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ജീവപര്യന്തം

ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഒന്നാം പ്രതിക്ക വധശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുടെ കാമുകനുമായ രഞ്ജിത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്തും കുട്ടിയുടെ അമ്മയായ റാണി, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവരാണ് പ്രതികള്‍. ഇതില്‍ റാണിക്കും സുഹൃത്ത് ബേസിലിനും കോടതി ജീവപരന്ത്യം തടവ് വിധിച്ചു. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിച്ചിരുന്ന കുടുംബത്തിലെ നാലു വയസുകാരിയാണ്
പ്രതികള്‍ കൊലപ്പെടുത്തിയത്. കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. 2013 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടിയും അമ്മയായ റാണിയും ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകയ്ക്കു താമസിക്കുന്ന വേളയിലാണ് കൃത്യം നടന്നത്.

റാണിയുടെ മൂത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. റാണിക്കു രണ്ടു മക്കളാനുള്ളത്. രഞ്ജിത്തുമായി റാണിക്ക് രഹസ്യബന്ധമുണ്ടായിരുന്നു. റാണിയുടെ ഭര്‍ത്താവ് ജയിലിലായിരിക്കെയാണ് ഈ ബന്ധം തുടങ്ങിയത്. ഇത് തുടരാന്‍ കുട്ടി തടസമാണെന്നു തോന്നിയ പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തി. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിട്ടു.

പിന്നീട് അമ്മ റാണി മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസില്‍ പരാതി നല്‍കി. റാണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇതോടെ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞു. കുട്ടിയെ ലൈംഗികമായി പീഡപ്പിച്ചതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. രഞ്ജിത്തും സുഹൃത്ത് ബേസിലുമാണ് കൊലപാതകത്തിനു മുമ്പ് ഇതു ചെയ്തത് എന്നാണ് പൊലീസ് കേസ്.

Read more

നേരെത്ത കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ച്
ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.