റേഷന്‍ വിതരണം സാധാരണ നിലയിലേക്ക്, വീണ്ടും പ്രതിസന്ധി, സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. ഇന്ന് മുതല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ താത്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ച് സാധാരണ നിലയിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പല റേഷന്‍ കടകളിലും ഇന്നും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വിതരണം തടസ്സപ്പെട്ടു. അതേസമയം തകരാറ് പരിഹരിച്ചുവെന്നും, നിലവിലുള്ളത് നെറ്റ്‌വര്‍ക്ക് പ്രശ്‌നം മാത്രമാണെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇ- പോസ് മെഷീന്‍ തകരാറിലായതോടെ റേഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലകള്‍ തിരിച്ച് രാവിലെയും വൈകിട്ടുമായി ആയിരുന്നു വിതരണം നടത്തിയിരുന്നത്. ഇത് പിന്‍വലിച്ച് ഇന്ന് മുതല്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് മൂന്ന് മുതല്‍ 6.30 വരെയും കടകള്‍ പ്രവര്‍ത്തിക്കുമെന്നാണ് അറിയിച്ചിരുന്നത്.

റേഷന്‍ വിതരണത്തില്‍ വ്യാപക പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഇതുവരെ രണ്ട് ലക്ഷം പേര്‍ റേഷന്‍ വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആദ്യമായിട്ടല്ല സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെടുന്നത്. ഇ പോസ് മെഷീനില്‍ തകരാറുണ്ടാകുമ്പോള്‍ മാത്രം പരിഹരിക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം കാണുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന പരാതി.

Latest Stories

നിറമില്ല, ഇംഗ്ലീഷ് സംസാരിക്കാനും അറിയില്ല; ഭര്‍ത്താവിന്റെ നിരന്തര പീഡനത്തനൊടുവില്‍ യുവതിയുടെ ആത്മഹത്യ

വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവം; പ്രധാനധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

നാല് കുഞ്ഞുങ്ങളെ കനാലിലേക്കെറിഞ്ഞ ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എല്ലാവര്‍ക്കും ജാമ്യം വേണം; ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍

എന്താണ് കോഹ്‌ലി ഇത് ഇത്രയും പണം കൊടുത്തിട്ട് ഇമ്മാതിരി ഭക്ഷണമോ, കൊല വിലയും ദുരന്ത ഫുഡും; എക്‌സിലെ കുറിപ്പ് വൈറൽ

'കോവിഡ് ഇന്ത്യന്‍ സര്‍ക്കാരിലെ വിശ്വാസം തകര്‍ത്തു, ഭരണകക്ഷി വന്‍ പരാജയമേറ്റുവാങ്ങി'; സക്കര്‍ബര്‍ഗിന്റെ പരാമര്‍ശത്തില്‍ മെറ്റയ്ക്ക് പാര്‍ലമെന്ററി സമിതി സമന്‍സ് അയക്കുമെന്ന് ബിജെപി എംപി

വയനാട് ഉരുൾപൊട്ടൽ: കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനം

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് സ്റ്റീവ് ജോബ്സിന്റെ ഭാര്യ

റിയാക്ട് ചെയ്യണോ എന്ന് ചിന്തിച്ച് പരസ്‌പരം നോക്കും; എന്തിനാണത്? നിത്യ മേനോൻ

പത്തനംതിട്ട പീഡനക്കേസ് അന്വേഷണം കല്ലമ്പലത്തേക്കും; വിദേശത്തുള്ള പ്രതികള്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസ്