കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ, ഒറ്റ ദിവസത്തില്‍ 13 കേസിലെ പ്രതി; മുലയൂട്ടിയ മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സ്ഥിരം കുറ്റവാളി

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാല്‍ കൊടുത്ത മാതാവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം കഠിനംകുളം പുതുക്കുറുച്ചി സ്വദേശിയായ കുപ്രസിദ്ധ കുറ്റവാളി നിശാന്ത് ആണ് കേസില്‍ പിടിയിലായത്. നിശാന്തിന്റെ പേരില്‍ സ്ത്രീകളെ അതിക്രമിച്ചതിനും പിടിച്ചുപറിയ്്ക്കും നിരവധി കേസുകളുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 2.30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ പ്രതി തുറന്നുകിടന്ന ജനാലയിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് കണ്ട് യുവതി നിലവിളിച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

നേരത്തെയും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒറ്റ ദിവസം ഇയാള്‍ 13 കേസില്‍ പ്രതിയായിട്ടുണ്ട്. കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെയുള്ള പൊലീസ് സ്റ്റേഷന്‍ പരിധികളിലായാണ് ഇയാള്‍ക്കെതിരെ 13 കേസ് രജിസ്റ്റര്‍ ചെയ്തത്.

പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനുമായിരുന്നു കല്ലമ്പലം മുതല്‍ കറുകച്ചാല്‍ വരെ പ്രതിയ്‌ക്കെതിരെ കേസെടുത്തത്. കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയ്‌ക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കും.

Latest Stories

സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി സച്ചിൻ ദാസ് മാപ്പുസാക്ഷിയായി

ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!