ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; വീട്ടമ്മയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റു

തിരുവനന്തപുരത്ത് വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പൊള്ളലേറ്റു. ന​ഗരൂർ കടവിള സ്വദേശി ഗിരിജാ സത്യനെയാണ് (65) പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് ശരീരത്തിന്റെ 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീടിന് പുറത്ത് നിന്നപ്പോൾ എൽപിജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഗിരിജ അടുക്കളയിലേക്ക് കയറിയത്. ആ സമയം വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു.വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്ജ് പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു.

Read more

ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.