സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ഒരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ വരുന്നത്. 24ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ക് ഡൗൺ ഒഴിവാക്കിയിരുന്നു. നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും വാരാന്ത്യ ലോക്ക്ഡൗണിലേക്ക് സംസ്ഥാനം പോകുന്നത്. ഓണത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വീണ്ടും ഗണ്യമായ വര്‍ദ്ധന രേഖപ്പെടുത്തിയത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം.
Read more
കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടിപിആറും കൂടിയിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കും. അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം ഉണ്ട്.