ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത് 15,000 കോടി രൂപ. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍.
ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി. 4,000 കോടി രൂപ റിസര്‍വ് ബാങ്ക് വഴി കടമെടുത്താണ് ഓണത്തിനു സര്‍ക്കാര്‍ പിടിച്ചുനിന്നത്.
ഒരു വശത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ ചെലവു വര്‍ധിക്കുകയും മറുവശത്ത് വരുമാനം കുറയുകയും ചെയ്യുന്നതിനാല്‍ വരും നാളുകളില്‍ കടുത്ത സാമ്പത്തിക നിയന്ത്രണം വേണ്ട അവസ്ഥയാണിപ്പോള്‍.