Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ചെറുതോണി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിട്ടു, മൂന്നു ഷട്ടറുകളും 40 സെന്റി മീറ്റര്‍ അധികം ഉയര്‍ത്തി

, 11:15 am

ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം തുറന്നു വിട്ടും. നിലവിലുള്ളതിനേക്കാളം മൂന്നിരട്ടിയിലധികം വെള്ളം തുറന്നു വിട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെരിയാറിലും പെരിയാറിന്റെ കൈവഴികളിലും വെള്ളം ഉയരും. മൂന്നു ഷട്ടറുകളും 40 സെന്റി മീറ്റര്‍ അധികമാണ് ഉയര്‍ത്തിരിക്കുന്നത്.

ഇടുക്കിയിലേക്ക് വിനോദ സഞ്ചാരത്തിനും വലിയ വാഹനങ്ങള്‍ക്കും വിലക്ക്; അപകടങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്ന് മുന്നറിയിപ്പ്

നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാവിലെ 11.30 മണി മുതല്‍ 300 ക്യു മക് സ് ജലമാണ് പുറത്തു വിട്ടിരിക്കുന്നത്. അതിനാല്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.

Advertisement