Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ആലപ്പാട് സമരത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉന്നതല യോഗം വിളിക്കും; സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് കാനം

, 3:47 pm

ആലപ്പാട് എന്താണ് പ്രശ്‌നമെന്ന് പഠിക്കാന്‍ ഉന്നതല യോഗം വിളിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്ത് ഈ മാസം 16 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കളക്ടറും പങ്കെടുക്കും. സമരസമിതി പ്രതിനിധികള്‍ക്ക് യോഗത്തിലേക്ക് ക്ഷണമില്ല.

അതേസമയം ആലപ്പാട് സമരം ഹെജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ കൂടെ സമരത്തിന് ഒപ്പമാണ് സിപിഐ. സമരക്കാരുടെ ആവശ്യം ഖനനം നിര്‍ത്തിയ ശേഷം ചര്‍ച്ചയെന്നാണ്.

നേരത്തെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിലപാട് അശാസ്ത്രീയ ഖനനം പാടില്ലെന്നാണ്. പ്രശ്‌നം ഉചിതമായ രീതിയില്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement