സര്‍ക്കാരിന്റെ മദ്യപാന നഴ്‌സറി , സ്ത്രീകളെയും കുട്ടികളെയും മദ്യപാനത്തിലേക്ക് കൊണ്ടു വരുന്ന നയം'; പണം മതിയോയെന്ന് കെ.സി.ബി.സി

വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ പുതിയ നീക്കം തെറ്റെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി. സ്ത്രീകളെയും കുട്ടികളെയും കൂടി മദ്യപാനത്തിലേക്ക് കൊണ്ടു വരുന്ന നയമാണ് ഇതെന്നും സമിതി കുറ്റപ്പെടുത്തി. വ്യക്തികള്‍ നശിച്ചാലും പണം കിട്ടിയാല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാരിനെന്നും കെസിബിസി ആരോപിച്ചു.

ബീവ്റേജസ് വഴിയെ മദ്യം വില്‍ക്കാനേ അനുവാദമുള്ളു. എന്നാല്‍ മറ്റ് തരത്തിലും ഇത് വില്‍ക്കപ്പെടും. മദ്യവും ലോട്ടറിയുമാണ് സര്‍ക്കാരിന്റെ മുഖ്യ വരുമാനം. അതു കൊണ്ട് മദ്യപാനാസക്തി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കെസിബിസി വിമര്‍ശിച്ചു. മദ്യപാന നഴ്സറിയാണ് സര്‍ക്കാര്‍ തുറക്കുന്നതെന്നും സമിതി ആരോപിച്ചു.

സര്‍ക്കാര്‍ നയത്തിനെതിരെ 26 നു രാവിലെ 10ന് കലൂരില്‍ കെസിബിസി മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത കമ്മിറ്റി ധര്‍ണ നടത്തും. പോഗ്രാം ജനറല്‍ സെക്രട്ടറി ഷൈബി പാപ്പച്ചനാണ് ഇക്കാര്യം അറിയിച്ചത്. അതിരൂപത ഡയറക്ടര്‍ ഫാ. ഡോണി കോട്ടയ്ക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സമിതി വക്താവ് ചാര്‍ളി പോള്‍ അധ്യക്ഷത വഹിക്കും.

ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം നിലവില്‍ വന്നതായി മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം അറിയിച്ചു.

കേരളാ സ്മോള്‍ സ്‌കേല്‍ വൈനറി (ഫോര്‍ പ്രൊഡക്ഷന്‍ ഓഫ് ഹോര്‍ട്ടി വൈന്‍ ഫ്രം അഗ്രികള്‍ച്ചറല്‍ പ്രോഡക്ട്സ് ഓഫ് കേരള) റൂള്‍സ് 2022 ആണ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് അംഗീകരിച്ചത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍ നിന്നും ധാന്യങ്ങളൊഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കാനാകും.

Latest Stories

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

കൊച്ചിയില്‍ പെണ്‍വാണിഭ സംഘത്തിന്റെ തലപ്പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍; അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ആദ്യ പന്ത് സിക്സർ അടിക്കണമെന്ന് തോന്നിയാൽ ഞാൻ അത് ചെയ്യാൻ ശ്രമിക്കും: സഞ്ജു സാംസൺ