ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ നഗരസഭയെ പ്രതി ചേര്‍ക്കാന്‍ ഗവര്‍ണര്‍ വ്യഗ്രത കാണിക്കുന്നു; ആരിഫ് ഖാന്‍ ചെയ്യേണ്ടത് മറ്റൊന്ന്; തുറന്നടിച്ച് മന്ത്രി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയില്‍വേയുടെ പ്രതികരണം മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദി റെയില്‍വേയാണ്. ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യം കാണിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

റെയില്‍വേയുടെ അധീനതയില്‍ ഉള്ള സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. മാലിന്യം നീക്കം ചെയ്യാന്‍ കരാര്‍ നല്‍കിയതും റെയില്‍വേയാണ്. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല. റെയില്‍വേ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സഹകരിക്കുന്ന മനോഭാവമല്ല എല്ലാ സമയത്തും കൈക്കൊണ്ടത്.

സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചത്. നഗരസഭയെ കൂടി സംഭവത്തില്‍ പ്രതിചേര്‍ക്കാനുള്ള വ്യഗ്രതയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ട് അര്‍ഹമായ നഷ്ടപരിഹാരം ജോയിയുടെ കുടുംബത്തിന് വാങ്ങി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ